നിയമസഭ തെരഞ്ഞെടുപ്പ്; പാലായിൽ കടുകട്ടി

കോ​ട്ട​യം: റ​ബ​ർ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യി സ്വീ​ക​രി​ച്ച ക​ർ​ഷ​ക​ർ ഭൂ​രി​പ​ക്ഷ​മു​ള്ള ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​വും വാ​ണി​ജ്യ കേ​ന്ദ്ര​വു​മാ​ണ് പാ​ലാ. പു​രാ​ത​ന കാ​ലം​തൊ​ട്ടേ നാ​ടി​ന്റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും ക്രൈ​സ്ത​വ​ർ കു​ടി​യേ​റി പാ​ർ​ത്ത സ്ഥ​ല​മാ​ണി​തെ​ന്ന് ച​രി​ത്രം. പാ​ലാ​യു​ടെ മ​ണ്ണി​ൽ സ​ഭ​യു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളും അ​ഗ​തി മ​ന്ദി​ര​ങ്ങ​ളും സ​ന്യാ​സി​നി സ​മൂ​ഹ​ങ്ങ​ളും സ​ഭ സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് സേ​വ​ന-​വി​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളാ​ണ് പാ​ലാ രൂ​പ​ത സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ട് ത​ന്നെ ക്രൈ​സ്ത​വ വോ​ട്ടു​ക​ളാ​ണ് പാ​ലാ​യു​ടെ ഭ​ര​ണ​ഗ​തി നി​ർ​ണ​യി​ക്കു​ന്ന​ത്.

1965ൽ ​മ​ണ്ഡ​ലം നി​ല​വി​ൽ വ​ന്ന​തു മു​ത​ൽ 52 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി കെ.​എം. മാ​ണി​യു​ടെ ത​ട്ട​ക​മാ​യി​രു​ന്നു പാ​ലാ. ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എം മാ​ണി​യെ വി​റ​പ്പി​ച്ച മാ​ണി സി. ​കാ​പ്പ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​ശേ​ഷം 2019 സെ​പ്തം​ബ​റി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു മു​ന്ന​ണി ടി​ക്ക​റ്റി​ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്കു ജ​യി​ച്ചു ക​യ​റി​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി​യു​ടെ മ​ക​നും കേ​ര​ള കോ​ൺ​ഗ്ര​സ്​ ചെ​യ​ർ​മാ​നു​മാ​യ ജോ​സ്​ കെ. ​മാ​ണി​യെ 15378 വോ​ട്ടി​ന്റെ വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വീ​ഴ്ത്തി മാ​ണി സി. ​കാ​പ്പ​ൻ വി​ജ​യം ആ​വ​ർ​ത്തി​ച്ച​ത്​ യു.​ഡി.​എ​ഫ്​ ബാ​ന​റി​ലാ​ണ്.

ആ​റ​ര വ​ർ​ഷ​മാ​യി എം.​എ​ൽ.​എ​യാ​യ മാ​ണി സി. ​കാ​പ്പ​ൻ ത​ന്നെ​യാ​ണ് യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ തോ​ൽ​വി​ക്ക്​ ക​ണ​ക്ക്​ തീ​ർ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന ജോ​സ് കെ. ​മാ​ണി ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും മു​ഖ്യ എ​തി​രാ​ളി. ഇ​ത്ത​വ​ണ പാ​ലാ​യെ എ ​ക്ലാ​സ് മ​ണ്ഡ​ല​മാ​യി പ​രി​ഗ​ണി​ക്കു​ന്ന ബി.​ജെ.​പി മേ​ഖ​ല​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷോ​ൺ ജോ​ർ​ജി​നെ​യാ​ണ്​ ക​ള​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 2016 ൽ ​ജി​ല്ല പ്ര​സി​ഡ​ന്റാ​യി​രു​ന്ന എ​ൻ. ഹ​രി​യി​ലൂ​ടെ പാ​ർ​ട്ടി 24821 വോ​ട്ട് പി​ടി​ച്ചി​രു​ന്നു. ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ 50,000 വോ​ട്ട് പി​ടി​ച്ചാ​ൽ ജ​യി​ക്കാ​മെ​ന്ന ക​ണ​ക്കി​ലാ​ണു ബി.​ജെ.​പി പ്ര​തീ​ക്ഷ. ക്രൈ​സ്ത​വ​രെ​യും ഹൈ​ന്ദ​വ​രെ​യും കൃ​ത്യ​മാ​യി സ്വാ​ധീ​നി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ​യ​റ്റു​ന്ന​ത്.

വി​ക​സ​ന ച​ർ​ച്ച​ക​ളും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും ഒ​പ്പം വ്യ​ക്തി​ഹ​ത്യ​ക​ളും നി​റ​ഞ്ഞ പാ​ലാ​യു​ടെ പ്ര​ചാ​ര​ണ രം​ഗം ഏ​റെ ക​ലു​ഷി​ത​മാ​ണ്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ ഒ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ആ​രോ​പ​ണം. വി​ക​സ​ന​ത്തി​ന് ജോ​സും കൂ​ട്ട​രും ത​ട​സ്സം നി​ൽ​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​ർ പാ​ലാ​യെ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും മ​റു​വാ​ദ​മു​യ​ർ​ത്തി​യാ​ണ് യു.​ഡി.​എ​ഫ് പ്ര​തി​രോ​ധം. പാ​ലാ ന​ഗ​ര​സ​ഭ​യും 12 പ​ഞ്ചാ​യ​ത്തും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം. ന​ഗ​ര​സ​ഭ​യും ആ​റു പ​ഞ്ചാ​യ​ത്തും ഭ​രി​ക്കു​ന്ന യു.​ഡി.​എ​ഫി​നാ​ണു നേ​രി​യ മു​ൻ​തൂ​ക്ക​മെ​ങ്കി​ലും വോ​ട്ട്​ ക​ണ​ക്കി​ൽ മു​ന്നി​ലെ​ത്തി​യ​താ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സം.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ആ​ധി​പ​ത്യ​വും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ്വാ​ധീ​ന​വു​മാ​ണ്​ കാ​പ്പ​ന്‍റെ മെ​റി​റ്റ്. ന​ഗ​ര വി​ക​സ​ന​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്തി​യി​ല്ല എ​ന്ന ആ​ക്ഷേ​പ​വും വ​ൻ പ​ദ്ധ​തി​ക​ൾ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്​ പോ​രാ​യ്മ. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വോ​ട്ട്​ ചോ​ർ​ച്ച ത​ട​യാ​ൻ എ​ൽ.​ഡി.​എ​ഫും എ​ൻ.​ഡി.​എ​യും ന​ട​ത്തു​ന്ന പ​ഴു​ത​ട​ച്ച നീ​ക്കം വെ​ല്ലു​വി​ളി​യാ​ണ്. മു​ന്ന​ണി​മാ​റ്റ വി​വാ​ദ​ങ്ങ​ൾ സ​ജീ​വ​മാ​യി​ട്ടും ഇ​ട​തി​ൽ ഉ​റ​ച്ചു​നി​ന്ന​ത്​ ​ജോ​സി​നെ ഇ​ട​തു പാ​ർ​ട്ടി​ക​ളി​ൽ വി​ശ്വാ​സ്യ​ത കൂ​ട്ടി​യി​ട്ടു​ണ്ട്. സി.​പി.​എം, സി.​പി.​ഐ, കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​വോ​ട്ടു​ക​ൾ 65,000 ത്തി​ലേ​റെ വ​രു​മെ​ന്നും ചോ​ർ​ച്ച ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നു​മു​ള്ള ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ അ​ദ്ദേ​ഹം.  

മാ​ണി സി ​കാ​പ്പ​ൻ യു.​ഡി.​എ​ഫ്

ര​ണ്ടു ത​വ​ണ എം.​എ​ൽ.​എ. നാ​ലാം മ​ത്സ​രം. കേ​ര​ള ഡ​മോ​​ക്രാ​റ്റി​ക്​ പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ്. സി​നി​മ നി​ർ​മാ​താ​വും ന​ട​നും മു​ൻ വോ​ളി​ബാ​ൾ താ​ര​വു​മാ​ണ്.

വാ​ഗ്‌​ദാ​ന​ങ്ങ​ൾ

ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ​ക​ല്ല്, വാ​ഗ​മ​ൺ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ച് റോ​ഡ് ശൃം​ഖ​ല. ടൂ​റി​സം മാ​പ്പി​ൽ ഉ​ൾ​പ്പ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ വി​ക​സി​പ്പി​ക്കും. അ​രു​ണാ​പു​രം റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്, ഫു​ഡ് പാ​ർ​ക്കും കോ​ൾ​ഡ് സ്റ്റോ​റേ​ജും, പു​തി​യ നൈ​പു​ണ്യ​വി​ക​സ​ന കേ​ന്ദ്രം. സ​ന്തോം കോം​പ്ല​ക്സ്‌ മു​ത​ൽ ബൈ​പാ​സി​ലെ ആ​ർ.​വി ജ​ങ്​​ഷ​ൻ വ​രെ ​ൈഫ്ല​ഓ​വ​ർ, നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 10 ശ​ത​മാ​നം ഗ്രാ​മീ​ണ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളാ​യി വി​ക​സി​പ്പി​ക്കും. രാ​മ​പു​രം, ഭ​ര​ണ​ങ്ങാ​നം, ഇ​ട​പ്പാ​ടി തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ക കേ​ന്ദ്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി പി​ൽ​ഗ്രിം ടൂ​റി​സ്റ്റ് സ​ർ​ക്യൂ​ട്ട്, ഗ്രീ​ൻ ടൂ​റി​സം പ​ദ്ധ​തി, അ​മി​നി​റ്റി സെ​ന്റ​ർ ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്റ​ർ ആ​യി മാ​റ്റും. തോ​ണി​ക്ക​ട​വി​ലേ​ക്ക് തൂ​ക്കു​പാ​ലം. ഇ​ൻ​ഫോ​പാ​ർ​ക്ക് മോ​ഡ​ലി​ൽ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ.

ഭൂ​രി​പ​ക്ഷ പ്ര​തീ​ക്ഷ

ക​ഴി​ഞ്ഞ ഭൂ​രി​പ​ക്ഷ​ത്തേ​ക്കാ​ൾ ആ​യി​രം വോ​ട്ടെ​ങ്കി​ലും കൂ​ടു​ത​ൽ നേ​ടും

ജോ​സ് കെ. ​മാ​ണി എ​ൽ.​ഡി.​എ​ഫ്

രാ​ജ്യ​സ​ഭാം​ഗം. കേ​ര​ള കോ​ൺ​ഗ്ര​സ്​ എം. ​ചെ​യ​ർ​മാ​ൻ. നി​യ​മ​സ​ഭ​യി​ലേ​ക്കു ര​ണ്ടാം മ​ത്സ​രം. ര​ണ്ടു ത​വ​ണ ലോ​ക്സ​ഭാം​ഗം.

വാ​ഗ്‌​ദാ​ന​ങ്ങ​ൾ

ആ​ർ.​ടി.​ഒ.​ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ ഓ​ഫീ​സും നെ​ല്ലി​യാ​നി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ത്തി​ക്കും. പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കും. ന​ഗ​ര​ത്തി​ലെ ടൂ​റി​സ്റ്റ് അ​മി​നി​റ്റി സെ​ന്‍റ​ർ തു​റ​ന്നു​കൊ​ടു​ക്കും. ക​ള​രി​യാം​മാ​ക്ക​ൽ പാ​ല​ത്തി​ന്‍റെ സ​മീ​പ​ന പാ​ത​യ്ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ത്ത് റി​ങ്​ റോ​ഡ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കും. റി​ങ് റോ​ഡ് ര​ണ്ടാം ഘ​ട്ടം പൊ​ൻ​കു​ന്നം റോ​ഡി​ലെ പ​ന്ത്ര​ണ്ടാം മൈ​ലി​ൽ​നി​ന്ന്​ ഭ​ര​ണ​ങ്ങാ​ന​ത്തേ​ക്കു​ള്ള സം​സ്ഥാ​ന പാ​ത​യി​ലെ ചെ​ത്തി​മ​റ്റ​ത്ത് എ​ത്തി​ക്കും. പാ​ലാ റി​വ​ർ​വ്യൂ എ​ലി​വേ​റ്റ​ഡ് ബൈ​പാ​സ് പൂ​ർ​ത്തി​യാ​ക്കും.

ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യം സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. ജ​ല​ജീ​വ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. മീ​ന​ച്ചി​ൽ റി​വ​ർ​വാ​ലി പ​ദ്ധ​തി​യി​ലൂ​ടെ വേ​ന​ലി​ലും മീ​ന​ച്ചി​ലാ​റ്റി​ൽ തെ​ളി​നീ​ർ ഒ​ഴു​ക്കും. മ​ന്ദീ​ഭ​വി​ച്ച ഗ്രീ​ൻ ടൂ​റി​സം സ​ർ​ക്കൂ​ട്ട് പ​ദ്ധ​തി പു​ന​രു​ജ്ജീ​വി​പ്പി​ച്ച് പാ​ലാ​യു​ടെ മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ത​ദ്ദേ​ശ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കും.

ഭൂ​രി​പ​ക്ഷ പ്ര​തീ​ക്ഷ

ന​ല്ല വി​ജ​യം നേ​ടും. 16,000 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ണ്.

ഷോ​ൺ ജോ​ർ​ജ് എ​ൻ.​ഡി.​എ

ബി.​ജെ.​പി സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ന്‍റ്. മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം. നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ക​ന്നി​യ​ങ്കം

വാ​ഗ്‌​ദാ​ന​ങ്ങ​ൾ

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഐ.​സി.​യു, കാ​ർ​ഡി​യാ​ക് സൗ​ക​ര്യ​ങ്ങ​ളു​ള്ള ആ​ബു​ല​ൻ​സ്. ന​ഴ്സ് ഓ​ൺ വീ​ൽ പ​ദ്ധ​തി പ്ര​കാ​രം പ്രാ​യ​മാ​യ​വ​ർ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും വീ​ട്ടി​ൽ ത​ന്നെ പ്രാ​ഥ​മി​ക ചി​കി​ത്സ​യും പ​രി​ശോ​ധ​ന​യും ഉ​റ​പ്പാ​ക്കും. വ​രും ത​ല​മു​റ​ക്ക് സ്വ​ന്തം മ​ണ്ണി​ൽ അ​ധ്വാ​നി​ച്ച് അ​ന്ത​സോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യം ഒ​രു​ക്കും. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക സ​ർ​ക്യൂ​ട്ട് തു​ട​ങ്ങും. രാ​മ​പു​രം നാ​ല​മ്പ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ്. പാ​ലാ​യെ ഇ​ന്ത്യ​യു​ടെ വി​ദ്യാ​ഭ്യാ​സം ഹ​ബ്ബാ​ക്കും. ലോ​കോ​ത്ത​ര ഐ.​ടി. ക​മ്പ​നി​ക​ളെ പാ​ലാ​യി​ൽ എ​ത്തി​ക്കും.

ഭൂ​രി​പ​ക്ഷ പ്ര​തീ​ക്ഷ:

ജ​യം ഉ​റ​പ്പാ​ണ്. മി​ക​ച്ച ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​വും

Tags:    
News Summary - Assembly elections Tight Competition in Pala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.