പ്ര​സാ​ദ് കു​മാ​ർ

പോക്സോ: യുവാവിന്​ 14 വർഷം കഠിനതടവും പിഴയും

ഈ​രാ​റ്റു​പേ​ട്ട: പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ലി​ക​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വി​നെ​ 14 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 70,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. മോ​നി​പ്പ​ള്ളി ചേ​റ്റു​ക്കു​ളം പാ​ല​ക്ക​പ്പ​ട​വി​ൽ വീ​ട്ടി​ൽ പ്ര​സാ​ദ് കു​മാ​റി​നെ​യാ​ണ്​ (40) 14 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 70,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്​​സോ) ജ​ഡ്ജ് റോ​ഷ​ൻ തോ​മ​സ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ​നി​ന്ന്​ 60,000 രൂ​പ അ​തി​ജീ​വി​ത​ക്കു ന​ൽ​ക​ണം. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ​യും പോ​ക്സോ നി​യ​മ​ത്തി​ലെ​യും എ​സ്.​സി​/​എ​സ്.​ടി ആ​ക്ടി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റി​ലാ​ണ്​ സം​ഭ​വം. കു​റ​വി​ല​ങ്ങാ​ട് എ​സ്.​ഐ ആ​യി​രു​ന്ന ശ​ര​ണ്യ എ​സ്. ദേ​വ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ വൈ​ക്കം ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന ടി.​ബി. വി​ജ​യ​നാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ജോ​സ് മാ​ത്യു ത​യ്യി​ൽ ഹാ​ജ​രാ​യി.

Tags:    
News Summary - POCSO: Youth sentenced to 14 years in prison and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.