ഈരാറ്റുപേട്ട ഡിപ്പോയിൽനിന്ന് സർവിസ് നടത്തുന്ന പഴയ ബസുകൾ
ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് മലയോര മേഖലയിലേക്ക് സർവിസ് നടത്തുന്ന ബസുകൾ കാലപ്പഴക്കം ചെന്നതെന്ന് പരാതി. വാഗമൺ, കട്ടപ്പന, ചോലത്തടം, കൈപ്പള്ളി റൂട്ടുകളിലെ ചെങ്കുത്തായ പ്രദേശങ്ങളിലേക്ക് സർവിസ് നടത്തുന്ന ബസുകൾക്ക് 15 മുതൽ 18 വർഷം വരെ പഴക്കമുണ്ടന്നാണ് വിവരം. RAK 81 , RRK 570, RAK 160, RAE 689,RNK 695, RSK 123, RAC 705 , RNC 791 , RNC 788 ബസുകളാണ് കാലപ്പഴക്കം മൂലം സുരക്ഷ ഭീഷണി ഉയർത്തുന്നത്.
പൊളിച്ചൊഴിവാക്കാറായ ബസുകൾക്ക് സർക്കാർ കാലാവധി നീട്ടിക്കൊടുന്നതിനാലാണ് വീണ്ടും സർവീസിന് അയക്കുന്നത്. പഴക്കം ചെന്ന ബസുകൾ തകരാറിലാവുന്നതിനാൽ പല ദിവസവും സർവീസുകൾ മുടങ്ങുകയാണ്. മലയോര മേഖലയിലേക്കുള്ള സർവീസ് ആയതിനാൽ നിറയെ യാത്രക്കാരുമായാണ് ബസുകൾ പോകുന്നത്.
സർക്കാറിൽനിന്ന് ലഭിക്കുന്ന പ്രത്യേക ഉത്തരവുകളിലൂടെ ബസുകളുടെ കാലാവധി നീട്ടിയാണ് അധികൃതർ സാഹസത്തിന് മുതിരുന്നത്. വെള്ളക്കുപ്പികൾ ബസിൽ കണ്ടു എന്നതുപോലുള്ള നിസ്സാര പ്രശ്നങ്ങളുടെ പേരിൽ നടപടിയുമായി മുന്നോട്ടു പോകുമ്പോൾ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട കാര്യങ്ങളിൽ മാനേജ്മെന്റ് ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.