പാർസല്‍ ലോറി നിയന്ത്രണംവിട്ട് കാറുകളിൽ ഇടിച്ചനിലയിൽ
മരങ്ങാട്ടുപിള്ളി: പാർസല്‍ ലോറി നിയന്ത്രണംവിട്ട് അപകടത്തിൽപെട്ട് മൂന്നുപേർക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട കാരക്കാട് വീട്ടില്‍ സബീന സക്കീര്‍ (48), മക്കളായ മുഹമ്മദ് സഹീര്‍ (21), മുഹമ്മദ് സഫീര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തെ കോളജില്‍ പ്രവേശനം നേടിയ സഹീറിന് കോളജ് തുടങ്ങുന്ന ദിവസമായിരുന്നു. സഹീറിനെ കോളജിലാക്കാന്‍ പോവുകയായിരുന്നു. കുറവിലങ്ങാട് നിന്ന് പാലാ ഭാഗത്തേക്ക് വരുകയായിരുന്ന പാർസല്‍ ലോറിയാണ് നിയന്ത്രണംവിട്ട് അപകടം വിതച്ചത്. പാലാ - കുറവിലങ്ങാട് റോഡില്‍ കുറിച്ചിത്താനം കവലക്ക് സമീപം പന്നിക്കോട്ട് വളവില്‍ തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു അപകടം. സഹീര്‍ സഞ്ചരിച്ച കാറില്‍ ആദ്യം ലോറി ഇടിച്ചു. സഹീറിന്‍റെ കാറിന് പിന്നാലെ ആയിരുന്നു അപകടത്തില്‍പെട്ട രണ്ടാമത്തെ കാര്‍.
അത് സഹീറിന്‍റെ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം പാലാ - കുറവിലങ്ങാട് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കുറിച്ചിത്താനം അടക്കമുള്ള ഇടവഴികളിലൂടെ വാഹനം തിരിച്ചുവിടുകയായിരുന്നു. പരിക്കേറ്റവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. നാട്ടുകാരും പൊലീസും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.