Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് പരിശീലന ക്ലാസിന് എത്താതിരുന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു
കോട്ടയം: പരിശീലന ക്ലാസിന് എത്താതിരുന്ന പോളിങ് ഉദ്യോഗസ്ഥരെ കലക്ടറുടെ ഉത്തരവ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം ഘട്ട പരിശീലനത്തിന് എത്താതിരുന്ന 16 പേരെയാണ് വ്യാഴാഴ്ച കലക്ടറുടെ മുന്നില്‍ ഹാജരാക്കിയത്.
പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഏപ്രില്‍ അഞ്ചിന് വരണാധികാരിയുടെ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്കി ഇവരെ തിരിച്ചയച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഡിയോഗ്രഫി ജോലിക്കുള്ള കരാറില്‍ ഒപ്പുെവച്ചശേഷം ജോലിക്ക് എത്താതിരുന്ന വിഡിയോഗ്രാഫറെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.