വനിതദിനാചരണം

ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയന്‍ വനിത സംഘത്തിന്‍റെയും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ചങ്ങനാശ്ശേരി ഏരിയ വനിത കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ചൊവ്വാഴ്ച രാവിലെ 10 മുതല്‍ എസ്.എന്‍.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയന്‍ മന്ദിര ഹാളില്‍ നടക്കും. ............ ഹോം കെയര്‍ പദ്ധതി ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്‍റ്​ തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാഭിഷേക സ്മാരക സാന്ത്വനം ഹോം കെയര്‍ സേവനങ്ങള്‍ അന്തര്‍ദേശീയ വനിതദിനമായ ചൊവ്വാഴ്ച ആരംഭിക്കും. രാവിലെ 8.30ന് ആശുപത്രി മൈതാനത്ത് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഫ്ലാഗ്​ ഓഫ് ചെയ്യും. ഹോം കെയറില്‍ കഴിയുന്ന രോഗികള്‍ക്ക് മുന്‍കൂട്ടി അറിയിക്കുന്ന ക്രമം അനുസരിച്ച് ഡോക്ടറും നഴ്‌സുമാരും അടങ്ങുന്ന മെഡിക്കല്‍ സംഘം വീടുകളിലെത്തി രോഗികളെ പരിചരിക്കും. വീട്ടിനുള്ളില്‍ രോഗിക്ക് ലഭ്യമാവേണ്ട എല്ലാ മെഡിക്കല്‍ സേവനങ്ങളും സംഘം നല്‍കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്​ മൂന്നുവരെ എല്ലാ ആഴ്ചയും ഈ സേവനം ലഭ്യമാണെന്ന്​ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത് അറിയിച്ചു. മദ്യനയത്തിനെതിരെ കൈകെട്ടി സമരം ചങ്ങനാശ്ശേരി: മദ്യത്തിന്‍റെ ലഭ്യത വർധിപ്പിക്കുന്ന തരത്തിലുള്ള സർക്കാർ തീരുമാനങ്ങളിൽ പ്രതിഷേധിച്ച്​ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ 10 മുതല്‍ കൈകള്‍ ബന്ധിച്ച് കണ്ണും വായും മൂടിക്കെട്ടി ചങ്ങനാശ്ശേരി എക്സൈസ് ഓഫിസ് പടിക്കലാണ്​ സമരം. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. കിഴക്കന്‍ മേഖല ഡയറക്ടര്‍ ഫാ.ജോണ്‍ വടക്കേക്കളം മുഖ്യസന്ദേശം നല്‍കും. അതിരൂപത പ്രസിഡന്‍റ്​ ജെ.ടി. റാംസെ മെതിക്കളം അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.