ഈരാറ്റുപേട്ട: നടയ്ക്കൽ ഫൗസിയ്യ അംഗണത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പതാക ഉയർത്തി. ഫൗസിയ്യ ട്രസ്റ്റ് ചെയർമാൻ മുഹമ്മദ് ഉനൈസ് ഖാസിമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷരീഫ് മൗലവി ഏന്തയാർ, കെ.എസ്. സുൽത്താൻ, എം.ഇ. അബ്ദുറശീദ് മോതീൻ കുന്നേൽ, ഫൗസിയ്യ ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ആരിഫ്, പി.ടി.എ പ്രസിഡന്‍റ്, സി.പി. അബ്ദുൽബാസിത്ത് എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട: എം.ഇ.എസ് കോളജിൽ മാനേജിങ് കമ്മിറ്റി ചെയർമാൻ കെ.ഇ. പരീത് ദേശീയ പതാക ഉയർത്തി. എം.ഇ.എസ് ജില്ല ട്രഷറർ വി.എം. ഹബീബുല്ലാഖാൻ , പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദ് എന്നിവർ സംസാരിച്ചു. ഈരാറ്റുപേട്ട: വാക്കേഴ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ പതാക ഉയർത്തി. പ്രസിഡന്‍റ് അനസ് കൊച്ചെപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മുരുക്കോലി: മുരുക്കോലി അൻസാറുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സ് നടത്തി. സിദ്ദീഖ് കന്നാംപറമ്പിൽ പതാക ഉയർത്തി. അൻസാർ മസ്ജിദ് പ്രസിഡന്റ് സബീർ അണ്ണാമല പറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ്.കെ. നൗഫൽ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. മസ്ജിദ് ഇമാം അനസുൽ ഖാസിമി മുഖ്യപ്രഭാഷണം നിർവഹിച്ചു. പൂഞ്ഞാർ: ഗൈഡൻസ് പബ്ലിക് സ്കൂളിൽ ചെയർമാൻ എം.കെ. മുഹമ്മദ് ഷെരീഫ് ദേശീയ പതാക ഉയർത്തി. അബ്ബാസ് മാസ്റ്റർ പഴേരി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രിൻസിപ്പൽ പി.എസ്. മുഹമ്മദ് ഷെഫീഖ്, വി.പി. നാസർ, വി.ടി. ഷെമീർ, കെ.എ. അൻസാരി, കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു ഈരാറ്റുപേട്ട: അൽമനാർ പബ്ലിക് സ്കൂളിൽ ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ കെ. രാധാകൃഷ്ണൻ പതാക ഉയർത്തി. ഇസ്ലാമിക് ഗൈഡൻസ്ട്രസ്റ്റ് ചെയർമാൻ എ.എം.എ സമദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി അജയ്, അൻവർ അലിയാർ, റസീന ജാഫർ, അക്കുമൽ ഫൈസൽ, റൈന എന്നിവർ സംസാരിച്ചു. പടം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിൽ 75 വയസ്സുള്ള 75 വയോധികർക്ക് പതാക ഉയർത്തുന്നതിനായി അൽമനാർ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ പതാക സജ്ജീകരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.