ചങ്ങനാശ്ശേരി: ഫലാഹിയ ഇസ്മാലിക് സെന്റർ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടത്തുന്നു. ഞായറാഴ്ച രാവിലെ 10ന് 'സ്വാതന്ത്ര്യദിന ചിന്തകള്‍' പ്രമേയത്തില്‍ പൊതുസമ്മേളനം ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോട്ടയം താജ്പള്ളി ചീഫ് ഇമാം ഷിഫാര്‍ മൗലവി അല്‍കൗസരി സ്വാതന്ത്ര്യദിന സന്ദേശം നൽകും. ആസാദി സംഗമം ചങ്ങനാശ്ശേരിയിൽ ചങ്ങനാശ്ശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ആസാദി സംഗമം സംഘടിപ്പിക്കും. 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യം ഉയര്‍ത്തി തിങ്കളാഴ്ച വൈകീട്ട് നാലിന് ചങ്ങനാശ്ശേരി പെരുന്ന സ്റ്റാൻഡില്‍ സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.