അനുമോദിച്ചു

ചങ്ങനാശ്ശേരി: ഖേലോ ഇന്ത്യ ദേശീയ മെഡല്‍ ജേതാക്കളെ എസ്.ബി കോളജ് . പ്രിന്‍സിപ്പല്‍ ഫാ. റെജി പി.കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഹരിയാനയില്‍ സമാപിച്ച ഖേലോ ഇന്ത്യ യൂത്ത് നാഷനല്‍ ബാസ്‌കറ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ ജേതാക്കളായ കേരള സംസ്ഥാന ബാസ്‌കറ്റ്‌ബാള്‍ ടീമില്‍ ഉള്‍പ്പെട്ട എസ്.ബി കോളജ് താരങ്ങളായ അജിന്‍ പി.റെജി, കെ.എസ്. അനന്തു, ശ്രീഹരി വിജയന്‍, സംസ്ഥാന കോളജ് ഗെയിംസില്‍ പുരുഷ വിഭാഗം ബാസ്‌കറ്റ്‌ബാളില്‍ വെള്ളി മെഡല്‍ നേടിയ എസ്.ബി കോളജ് ബാസ്‌കറ്റ് ബാള്‍ ടീം അംഗങ്ങള്‍, അത്‌ലറ്റിക്‌സില്‍ ഷോട്​പുട്ടില്‍ രണ്ടാംസ്ഥാനം നേടിയ അനു എസ്.ജോസ്, 200 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ സി.എസ്. വൈശാഖ്, നാഷനല്‍ സര്‍വിസ് സ്‌കീമിന്റെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് കെ.ജോസഫ്, 2018-19 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ് വളന്‍റിയര്‍ റിയമോള്‍, 2019-20 ലെ മികച്ച എന്‍.എസ്.എസ് വളന്‍റിയര്‍ നൈന ജേക്കബ്, 2020-21ലെ എന്‍.എസ്.എസ് വളന്‍റിയറായ നവീന്‍ ജിമ്മി ബാസ്‌കറ്റ്‌ബാള്‍ പരിശീലകരായ ഡിമല്‍ സി.മാത്യു, തോമസ് ചാണ്ടി, അത്‌ലറ്റിക്‌സ് കോച്ച് മിഥുന്‍ മുരളി, ഫുട്‌ബാള്‍ പരിശീലകരായ ക്രിസ്റ്റിന്‍ വില്‍സണ്‍, അമല്‍ കെ.ലക്ഷ്മണ്‍, അഖില്‍ കെ.ശശി എന്നിവരെ . വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. ബെന്നി മാത്യു, ഫാ. ഡോ. ജോസ് തെക്കേപ്പുറം, ഡോ. ജോസഫ് ജോബ്, ബര്‍സാര്‍ ഫാ. മോഹന്‍ മാത്യു, കായികാധ്യാപകരായ ഡോ. മോബി തോമസ്, സോജി ജോസഫ് എന്നിവര്‍ സംസാരിച്ചു. KTL CHR 4 ട b ചങ്ങനാശ്ശേരി എസ്.ബി കോളജില്‍ നടന്ന ഖേലോ ഇന്ത്യ ദേശീയ മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി.കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.