must കോട്ടയം: നാടിന്റെ സമഗ്രവളര്‍ച്ചക്ക് കാര്‍ഷിക സംസ്‌കാരം പിന്തുടരേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍. കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെയും മാതൃക കര്‍ഷകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവർഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ലൗലി ജോര്‍ജ് പടികര, കോട്ടയം ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയിംസ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു മാത്യു, ഗവ. പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് സ്വാശ്രയ സംഘങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാതൃക കര്‍ഷകരെ മന്ത്രി വി.എന്‍. വാസവന്‍ ആദരിച്ചു. കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച പാളത്തൊപ്പി നിര്‍മാണ മത്സരത്തില്‍ ഉഴവൂര്‍ മേഖലയിലെ പി.ആര്‍. രാജന്‍, ഇടയ്ക്കാട്ട് മേഖലയിലെ ബൈജു കുര്യന്‍, മലങ്കര മേഖലയിലെ ബേബി സേവ്യര്‍ എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കി. കര്‍ഷക പ്രതിനിധികള്‍ക്ക് ഏത്തവാഴ വിത്തുകളും വിതരണം ചെയ്തു. photo ksss karshkadinam ഫോട്ടോ അടിക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റി നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.