കറുകച്ചാൽ: കാട്ടുപന്നികളെ തുരത്താൻ നെടുംകുന്നത്തിന് പിന്നാലെ കറുകച്ചാൽ പഞ്ചായത്തും തോക്കെടുക്കുന്നു. കാട്ടുപന്നിശല്യം രൂക്ഷമായതോടെയും നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നുമാണ് പഞ്ചായത്ത് ലൈസൻസുള്ള ഷൂട്ടർമാരെ കണ്ടെത്തി നിയോഗിച്ചത്. പഞ്ചായത്തിലുടനീളം കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൃഷിനാശം വ്യാപകമാണ്.
നെടുങ്ങാടപ്പള്ളി, ഇരുപ്പക്കൽ, ശാന്തിപുരം, ഉമ്പിടി, ചമ്പക്കര തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപകമായി കൃഷിനാശം ഉണ്ടായി. പന്നികളെ ഭയന്ന് പലരും കൃഷി ചെയ്യാതെയായി. കപ്പ, ഏത്തവാഴ, പച്ചക്കറി, റബർതൈകൾ, തെങ്ങ് തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. റബർ ആവർത്തനകൃഷി ചെയ്യാതെ പല തോട്ടങ്ങളും കാടുകയറിക്കിടക്കുന്നതാണ് കാട്ടുപന്നികൾ പെരുകാനുള്ള കാരണം. ജനവാസ മേഖലയിലും റോഡുകളിൽ പോലും കാട്ടുപന്നികൾ കൂട്ടമായിറങ്ങുന്നത് പതിവാണ്. രാവിലെ നടക്കാനും ടാപ്പിങ് അടക്കമുള്ള ജോലികൾക്ക് പോലും പുറത്തിറങ്ങാൻ ആളുകൾക്ക് ഭയമാണ്. നാലുമാസം മുമ്പ് നെടുംകുന്നം പഞ്ചായത്താണ് കാട്ടുപന്നികളെ വെടിവെക്കാൻ ഷൂട്ടർമാരെ നിയോഗിച്ചത്. ഇതോടെയാണ് കറുകച്ചാൽ പഞ്ചായത്തും മുൻകൈ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.