മുണ്ടക്കയം: കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ 71 ശതമാനം പോളിങ് രേഖപ്പെടുത്തി. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലായി 70.76 ശതമാനം പേരാണ് വോട്ട് ചെയ്തത്. കൂട്ടിക്കൽ പഞ്ചായത്തിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 14 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 11191 വോട്ടർമാരിൽ 8678 ആളുകൾ വോട്ട് ചെയ്തു.
77.54 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് 68.84 ശതമാനം രേഖപ്പെടുത്തിയ എരുമേലി പഞ്ചായത്തിലാണ്. 35597 വോട്ടർമാരുള്ള ഇവിടെ 24506 ആളുകളാണ് വോട്ടവകാശം വിനിയോഗിച്ചത്. കോരുത്തോട് പഞ്ചായത്തിൽ 12050 വോട്ടർമാരിൽ 9151 (75.94 ശതമാനം) ആളുകൾ വോട്ടു ചെയ്തു. മുണ്ടക്കയം പഞ്ചായത്തിൽ 23 വാർഡുകളിലായി 30751 വോട്ടർമാരിൽ 21768 (70.79 ശതമാനം) വോട്ടുകൾ രേഖപ്പെടുത്തി. മണിമല പഞ്ചായത്തിൽ 69.19 ശതമാനമാണ് വോട്ട് നില. 16778 വോട്ടർമാരിൽ 11609 വോട്ടുകൾ രേഖപ്പെടുത്തി.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 37155 വോട്ടർമാരിൽ 26170 പേർ വോട്ട് ചെയ്തപ്പോൾ 70.43 ശതമാനം രേഖപ്പെടുത്തി. 14 വാർഡുകളുള്ള പാറത്തോട് പഞ്ചായത്തിൽ 19457 വോട്ടുകൾ വീണു- 69.60 ശതമാനം. ആകെ വോട്ടർമാരുടെ എണ്ണം 27955 ആയിരുന്നു. 70.61 ശതമാനം പോളിങ് രേഖപ്പെടുത്തിയ എലിക്കുളം പഞ്ചായത്തിൽ 22066 പേരിൽ 15580 ആളുകൾ വോട്ടവകാശം വിനിയോഗിച്ചു. 32705 വോട്ടർമാരുള്ള ചിറക്കടവിൽ 23248 (71.08 ശതമാനം) ആളുകൾ വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.