ഈരാറ്റുപേട്ട: പ്രളയത്തിൽ തകർന്ന മൂന്നിലവ് കടവുപുഴ പാലവും റോഡും പുനർനിർമിക്കാൻ വൈകുന്ന സർക്കാർ നടപടിക്കെതിരെ അടുത്ത നിയമസഭ സമ്മേളന സമയത്ത് നിയമസഭക്ക് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. കടവുപുഴ പാലം തകർന്നിട്ട് ഒരുവർഷം പിന്നിട്ടിട്ടും പുനർനിർമിക്കാൻ സർക്കാർ അനാസ്ഥ കാണിക്കുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. പാലം തകർന്നതോടെ മേഖലയിലുള്ളവർ ദുരിതത്തിലാണ്. ആറുകിലോമീറ്റർ സഞ്ചരിക്കേണ്ട സ്ഥാനത്ത് 25 കിലോമീറ്റർ സഞ്ചരിക്കേണ്ട ഗതികേടിലാണ് ജനമെന്ന് കാപ്പൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം മന്ത്രിമാരടക്കമുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുക്കാത്തത് പാലായോടുള്ള കടുത്ത അവഗണനയാണ്. ഗുരുതര വിഷയം ശ്രദ്ധയിൽവന്നിട്ടും റവന്യൂ മന്ത്രി സ്ഥലം സന്ദർശിച്ചിട്ടില്ല. പാലംപണി അടിയന്തരമായി പൂർത്തീകരിക്കുമെന്ന് സഹകരണമന്ത്രി ഉറപ്പുനൽകിയെങ്കിലും പാലിച്ചിട്ടില്ല.
സമരത്തിന് യു.ഡി.എഫ് കൺവീനർ ഷൈൻ പാറയിൽ അധ്യക്ഷതവഹിച്ചു. ധർണ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ബിജു പുന്നത്താനം, ഡി.സി.സി ജനറൽ സെക്രട്ടറി സി.ടി. രാജൻ, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ, വൈസ് പ്രസിഡന്റ് മായ അലക്സ്, സ്ഥിരംസമിതി ചെയർമാൻ പി.എൽ. ജോസഫ്, മെംബർമാരായ റീന റെനോൾഡ്, ഷാന്റി മോൾ സാം, ലിൻസിമോൾ ജയിംസ്, ഇ.കെ. കൃഷ്ണൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യൻ, ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ, റോബിൻ ഇരുമാപ്ര, സ്റ്റാർലി മാണി എന്നിവർ സംസാരിച്ചു. ബിനോയി കപ്യാങ്കൽ, ബാബു നെടിയകാലാ, ബെന്നി വരിക്കപ്ലാക്കൽ, ജോർജ് വി.എ, യു.ജെ. മാമ്മച്ചൻ, വി.വി. സോമൻ, ജോസഫ് വർഗീസ്, ജോസഫ് പി.ജെ, റോസമ്മ തോമസ്, ജയിൻമോൾ ടോമി, സുമ മോൾ സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി.
പ്രദേശവാസികൾക്കൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും യു.ഡി.എഫ് നേതാക്കളും ചേർന്ന് പാലത്തിൽ പ്രതീകാത്മകമായി റീത്തുവെച്ചതിനുശേഷം പ്രകടനമായി വന്നാണ് മൂന്നിലവ് ടൗണിൽ ധർണ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.