Posted On
date_range Updated On
date_range ഉത്രാടപ്പാച്ചിലിൽ ജെയ്ക്
കോട്ടയം: ഉത്രാടദിനത്തിൽ വാഹനപര്യടനം ഒഴിവാക്കി സൗഹൃദ സന്ദർശനങ്ങളുടെ തിരക്കിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്. രാവിലെ പാമ്പാടി വെള്ളൂരിലെത്തിയ സ്ഥാനാർഥി വിവിധ പ്രദേശങ്ങളിലെത്തി വോട്ടർമാരുമായി സൗഹൃദം പങ്കിട്ടു. വെള്ളൂർ പൊന്നരികുളം ക്ഷേത്രത്തിന് സമീപം സ്ഥാനാർഥിയെത്തിയപ്പോൾ നിറചിരികളോടെ വരവേറ്റ് വോട്ടർമാർ.
പത്താഴക്കുഴിയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേരാണ് സ്ഥാനാർഥിക്ക് വിജയാശംസകൾ നേരാനെത്തിയത്.
ഇടക്ക് സെൽഫി എടുക്കാനും അനുഗ്രഹങ്ങൾ നേരാനും എത്തുന്നവരുമുണ്ടായിരുന്നു. ഉച്ചക്കുശേഷം കൂരോപ്പടയിലും സന്ദർശനം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.