ഓൺലൈൻ സംവിധാനം കട്ടപ്പുറത്ത്: മോട്ടോർ വാഹന വകുപ്പ് അപേക്ഷകർ പെരുവഴിയിൽ
കുമളി: ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാതെ നാട്ടുകാരെ വെട്ടിലാക്കി മോട്ടോർ വാഹന വകുപ്പ്. വിവിധ കാര്യങ്ങൾക്ക് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലായ ‘വാഹൻ പരിവാഹൻ’ തുടർച്ചയായി പണിമുടക്കുന്നതാണ് അപേക്ഷകരെ ദുരിതത്തിലാക്കുന്നത്. പുതിയ വാഹനങ്ങളുടെ പെർമിറ്റ്, പഴയ വാഹനങ്ങൾക്ക് പെർമിറ്റ് പുതുക്കൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, പുതിയതിനുള്ള അപേക്ഷ, മറ്റ് വിവിധ ആവശ്യങ്ങൾ എന്നിവക്കൊന്നും മാസങ്ങളായി അപേക്ഷിക്കാനാവാത്ത സ്ഥിതിയാണ് തുടരുന്നത്. ഡ്രൈവിംഗ് പരിശീലനത്തിന്റെ ഭാഗമായ ലേണേഴ്‌സ് ടെസ്റ്റ് ഉൾപ്പെടെ പതിവായി മുടങ്ങുന്നത് ഈ രംഗത്തെ സ്ഥാപനങ്ങളെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഓൺലൈൻ പോർട്ടലിൽ കയറി അപേക്ഷകൻ മുഴുവൻ വിവരങ്ങളും നൽകുന്നതോടെയാണ് മിക്കപ്പോഴും പോർട്ടൽ പണിമുടക്കുന്നത്. ഇതോടെ അപേക്ഷ ഫീസ് അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. മുമ്പ് അപേക്ഷിച്ചവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ വിവരങ്ങളും പോർട്ടലിൽ ലഭ്യമല്ല. തുടർച്ചയായി പോർട്ടൽ പണിമുടക്കിയിട്ടും ഇത് പരിഹരിക്കാൻ അധികൃതർ ശ്രമിക്കാതായതോടെ നിരവധി അപേക്ഷകരാണ് ദുരിതത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.