കോട്ടയം ജില്ലയിൽ മൂന്ന് തദ്ദേശ; വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

കോട്ടയം: കോട്ടയം ജില്ലയിലെ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ്. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 10ാം വാർഡ് (കുമ്പന്താനം), മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് (ചീരംകുളം), കോട്ടയം ജില്ല പഞ്ചായത്ത് 17ാം ഡിവിഷൻ (തൃക്കൊടിത്താനം) എന്നീ വാർഡുകളിൽ തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ 10ന് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

വോട്ടുയന്ത്രങ്ങളും പോളിങ് സാമഗ്രികളും വിതരണ കേന്ദ്രങ്ങളിൽനിന്ന് പോളിങ് ഉദ്യോഗസ്ഥർ ഞായറാഴ്ച ഏറ്റുവാങ്ങി. വോട്ടിങ് കേന്ദ്രങ്ങളില്‍ ബൂത്തുകള്‍ സജ്ജമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന സെപ്റ്റംബർ 28 വൈകീട്ട് ആറുമണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ 29നും സമ്പൂർണ മദ്യനിരോധനമാണ്.

കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഉപതെരഞ്ഞെടുപ്പ് ദിനം അവധിയായിരിക്കും. വോട്ടിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളുമായ വെള്ളൂർ ടെക്നിക്കൽ സ്‌കൂളിനും ചങ്ങനാശ്ശേരി എസ്.ബി ഹയർ സെക്കൻഡറി സ്‌കൂളിനും വോട്ടെണ്ണൽ ദിനമായ സെപ്റ്റംബർ 29ന് അവധിയായിരിക്കും.

Tags:    
News Summary - Kottayam Local Body ByElections Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.