ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ തൊ​ട്ട​റി​യാ​ൻ എം.​ജി വാ​ഴ്​​സി​റ്റി

കോട്ടയം: ക‍ർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആദ്യകാലം മുതലേ നടപടികളെടുത്ത സ‍ർവകലാശാലയാണ് മഹാത്മാഗാന്ധി സ‍‍ർവകലാശാലയെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. കർഷകരുമായും കർഷക ഉൽപാദക സംഘടനകളുമായുമുള്ള സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാമ്പസിൽ നടന്ന കാർഷിക ഉൽപന്ന പ്രദർശന-വിപണന മേളയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രാദേശിക കൃഷി ഉൽപന്നങ്ങൾ വിൽക്കുന്നതിന് കാമ്പസിൽ സ്ഥിരമായ സംവിധാനം തയാറാക്കണമെന്ന് അദ്ദേഹം വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.

കാ‍ർഷിക ഉൽപന്നങ്ങൾ മാർക്കറ്റിലെത്തിക്കുന്നതിന് നിരവധി സ്ഥാപനങ്ങൾക്ക് മാർഗദർശിയായ പ്രഫ. കെ.ജെ. കുര്യനെ മന്ത്രി ആദരിച്ചു. മികച്ച കർഷക ഉൽപാദക സംഘടനക്കുള്ള പുരസ്കാരം പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിക്കുവേണ്ടി ഫാ. ദീപു ഏറ്റുവാങ്ങി.

വൈസ് ചാൻസലർ പ്രഫ. ഡോ. ഡി. മാവൂതു അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോബിൻ ജോസ്, ഡോ. അൽസൺ മാർട്ട്, ഡോ. രാജേഷ് കോമത്ത്, പ്രഫ. ഡോ. ജി.എസ്. ഗിരീഷ് കുമാർ, ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, ആൻ സെബാസ്റ്റ്യൻ, പ്രഫ. ഡോ. ഇ.കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കർഷകരുടെ പ്രായോഗിക പ്രശ്നങ്ങളും ആവശ്യങ്ങളും സർവകലാശാലയിലെ അക്കാദമിക-ഗവേഷണ മേഖലകളുമായി ബന്ധിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കർഷകർ നേരിടുന്ന വെല്ലുവിളികൾ വിദ്യാർഥികളുടെ പഠന പ്രോജക്ടുകളായി ഏറ്റെടുക്കും. സർവകലാശാലയിൽ വികസിപ്പിക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും കർഷക ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കാൻ സർവകലാശാല നേരിട്ട് പിന്തുണ നൽകും. സർവകലാശാലയുടെ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്റർ സംരംഭങ്ങൾക്ക് മാർഗനിർദേശം, സാങ്കേതികവിദ്യ, ഉൽപന്ന വികസനം, സംരംഭകത്വ സഹായം എന്നിവ ഉറപ്പാക്കും. കൂടാതെ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കർഷകരുടെ ആവശ്യാനുസൃതമുള്ള ഗവേഷണങ്ങൾക്ക് പിന്തുണയേകും.

Tags:    
News Summary - MG University Launches Farmer Support Initiatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.