മോഹനൻ
പാമ്പാടി: വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പാമ്പാടി വെള്ളൂർ താന്നിമറ്റം ഭാഗത്ത് കരോട്ടുമുണ്ടമറ്റം വീട്ടിൽ മോഹനനാണ് (63) അറസ്റ്റിലായത്.
ഇയാൾ തിങ്കളാഴ്ച രാത്രി ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാൾക്ക് നൽകാതെ ഇയാളുടെ മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിനെ ചൊല്ലി മോഹനനും മക്കളും വീട്ടിൽ വഴക്ക് ഉണ്ടാകുകയും ഈ സമയം ഭാര്യ തടസ്സം പിടിക്കാൻ ചെന്നപ്പോഴാണ് സംഭവം. എസ്.എച്ച്.ഒ സുവർണകുമാർ, എസ്.ഐ ശ്രീരംഗൻ, ജോമോൻ എം. തോമസ്, എ.എസ്.ഐ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.