കോട്ടയം മോ​ട്ടോർ വാഹനവകുപ്പ്​​​ എൻഫോഴ്​സ്​മെൻറ്​ വിഭാഗത്തിന്​ ലഭിച്ച ഇലക്​ട്രിക്​ കാറുകൾ

ഇനി 'ഇ-കാറുകൾ​' സൂക്ഷിച്ചോ...

കോട്ടയം: ജില്ലയിലെ എൻഫോഴ്​സ്​മെൻറ്​ വിഭാഗത്തിന്​ ​വാഹനപരിശോധനക്ക്​ വൈദ്യുതി​ കാറുകളും. ആറ്​ ഇലക്​ട്രിക് കാറുകളാണ്​ മോട്ടോർ വാഹനവകുപ്പ്- സേഫ് കേരള എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ലഭിച്ചത്​. നിലവിൽ ജില്ലയിൽ ഇലക്​ട്രിക്​ കാർ ചാർജിങ്​ സ്​റ്റേഷനുകളില്ല. ഇ-കാറുകൾക്കായി അനെർട്ടി​െൻറ ചാർജിങ്​ സ്​റ്റേഷൻ കലക്​ടറേറ്റിൽ സ്ഥാപിക്കാനാണ്​ തീരുമാനം.

അതുവരെ ഓഫിസിൽ തന്നെ ചാർജ്​ ചെയ്​ത്​ ഉപയോഗിക്കാനാണ്​ നിർദേശം. എട്ടുമണിക്കൂർ ചാർജ്​ ചെയ്യണം. ഒറ്റത്തവണ ചാർജ്​ ചെയ്​താൽ 310 കിലോമീറ്റർ വരെ ഓടാമെന്ന്​ അധികൃതർ പറയുന്നു. 24 മണിക്കൂറും വാഹനപരിശോധനക്ക്​​ ഈ കാറുകൾ ഉപയോഗിക്കും.

നിലവിൽ വകുപ്പിന്​ പരിശോധനക്ക്​ ആവശ്യത്തിന്​ വാഹനങ്ങളില്ലായിരുന്നു.

ഇന്ധനച്ചെലവ്​ കുറക്കുന്നതിനൊപ്പം പരിസര മലിനീകരണവും കുറക്കാനാകും. അനെർട്ടാണ്​ സംസ്ഥാനത്ത്​ എൻഫോഴ്​സ്​മെൻറ്​ വിഭാഗത്തിന്​ ഇലക്​ട്രിക്​ കാറുകൾ വാടകക്കെടുത്ത്​ നൽകിയിരിക്കുന്നത്​. പുതുതായി ലഭിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്പോട്ടുകൾ (അപകട മേഖലകൾ) കേന്ദ്രീകരിച്ച് പട്രോളിങ്ങും കൂടുതൽ കാര്യക്ഷമമായി നടത്തുമെന്ന് കോട്ടയം എൻഫോഴ്സ്മെൻറ്​ ആർ.ടി.ഒ ടോജോ എം. തോമസ്​ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.