പാമ്പോലിയിൽ നീർച്ചാൽ നികത്തിയതുമായി ബന്ധപ്പെട്ട സംഘർഷ സ്ഥലം എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദും ജനപ്രതിനിധികളും സന്ദർശിക്കുന്നു
എലിക്കുളം: പാമ്പോലിയിൽ പറമ്പുകളുടെ അതിരിലെ നീർച്ചാൽ നികത്തി റോഡിന് വീതികൂട്ടാനുള്ള ശ്രമത്തെ തുടർന്ന് സംഘർഷം. സംഭവം സംബന്ധിച്ച് എലിക്കുളം പഞ്ചായത്തിൽ പരാതി നൽകിയ വെച്ചൂർ വി.എസ്. സെബാസ്റ്റ്യന്‍ സംഘർഷത്തിൽ പരിക്കേറ്റു. ഇദ്ദേഹത്തെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കല്ലിട്ട് നികത്താൻ ശ്രമിച്ചപ്പോൾ പൊലീസെത്തി തടഞ്ഞിരുന്നു. തുടർന്ന് ഈ മാസം 21ന് സ്റ്റേഷനിലെത്തിയശേഷം മതി ബാക്കി നിർമാണ പ്രവർത്തനങ്ങളെന്നും പറഞ്ഞിരുന്നു. എന്നാൽ, ശനിയാഴ്ച രാവിലെ ഇരുപതോളം ആളുകൾ സംഘടിച്ചെത്തി ബാക്കി ഭാഗം ബലമായി മൂടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സെബാസ്റ്റ്യൻ വെച്ചൂരിന് പരിക്കേറ്റത്.
സംഭവമറിഞ്ഞ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൻ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആൻസി ജെയിംസ്, ജോഷി കെ. ആന്റണി, പഞ്ചായത്തംഗങ്ങളായ വി.ഐ. അബ്ദുൽ കരിം, മറിയാമ്മ തച്ചിലേടത്ത് എന്നിവരും പൊൻകുന്നം പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.