സമൂഹ മാധ്യമങ്ങ​ളിലും ‘പിള്ളാരെ പിടിത്തം’

കോ​ട്ട​യം: വി​ദ്യാ​ർ​ഥി​ക​ളെ ‘പി​ടി​ക്കാ​ൻ’ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​​ളെ​യും ഒ​പ്പം​ചേ​ർ​ത്ത്​ അ​ധ്യാ​പ​ക​രും മാ​നേ​ജ്​​മെ​ന്‍റു​ക​ളും. വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കൊ​പ്പം ട്രോ​ളു​ക​ളും ത​മാ​ശ​ക​ളും ഒ​രു​ക്കി സ്കൂ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലും ‘അ​ഡ്​​മി​ഷ​ൻ പോ​ര്’. വ്യ​ത്യ​സ്ത പ​ര​സ്യ​ങ്ങ​ളു​മാ​യി ഒ​രു​വി​ഭാ​ഗം സ്കൂ​ളു​ക​ൾ നി​റ​യു​മ്പോ​ൾ ഇ​വ​രെ ‘​ട്രോ​ളി’ എ​തി​രാ​ളി​ക​ളും രം​ഗ​ത്തു​ണ്ട്.

‘ഓ​ഫ​റു​ക​ളു​മാ​യി നി​ങ്ങ​ൾ​ക്ക​രി​കി​ലേ​ക്കും വ​ന്നേ​ക്കാം. പ​ക്ഷേ, അ​തി​ലൊ​ന്നും വീ​ണു​പോ​കാ​തെ അ​ഡ്മി​ഷ​ൻ ഗ​വ. എ​ച്ച്.​എ​സ് വ​യ​ലാ​യി​ൽ​ത​ന്നെ ഉ​റ​പ്പാ​ക്കൂ’​വെ​ന്നാ​ണ്​ ജി​ല്ല​യി​ലെ വ​യ​ലാ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന്‍റെ പ​ര​സ്യം. സൗ​ജ​ന്യ യാ​ത്ര​യ​ട​ക്കം വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​വ​രെ വെ​ട്ടാ​നാ​ണ്​ വ​യ​ലാ സ്കൂ​ളി​ന്‍റ പ​ര​സ്യം.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​ക്ക്​ കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ സ​മൂ​ഹ​മാ​ധ്യ​മ പ്ര​ചാ​ര​ണ​ത്തി​ന്‌ മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത പ്രാ​ധാ​ന്യ​മാ​ണ് ഇ​ക്കു​റി സ്‌​കൂ​ളു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചി​രി​പ​ട​ർ​ത്തു​ന്ന ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ​ക്കൊ​പ്പം സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ വി​മാ​ന​യാ​ത്ര​യ​ട​ക്ക​മു​ള്ള കി​ടി​ല​ൻ ഓ​ഫ​റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ സ്‌​കൂ​ളു​ക​ളു​മു​ണ്ട്.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്കും കു​റ​വൊ​ന്നു​മി​ല്ല. അ​ച്ച​ടി​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പ​ര​സ്യം ന​ൽ​കി അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളും മ​ത്സ​രം കൊ​ഴു​പ്പി​ക്കു​ന്നു​ണ്ട്.

സ്കൂ​ൾ അ​ട​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ സ്കൂ​ൾ ബ​സു​ക​ളി​ല​ട​ക്കം പു​തി​യ വ​ർ​ഷ​​ത്തെ അ​ഡ്​​മി​ഷ​ൻ പ​ര​സ്യ​ങ്ങ​ൾ അ​ൺ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു.ഇ​തി​നി​ട​യി​ലും വീ​ട് ക​യ​റി​യി​റ​ങ്ങി കു​ട്ടി​ക​ളെ പി​ടി​ക്കു​ന്ന പ​തി​വു​രീ​തി​ക്ക്​ മാ​റ്റ​മൊ​ന്നു​മി​ല്ല. സ​ർ​ക്കാ​ർ, എ​യ്‌​ഡ​ഡ്‌ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ്‌ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

ബാ​ഗ്‌, കു​ട, ചെ​രി​പ്പ്‌, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, സൗ​ജ​ന്യ യാ​ത്ര എ​ന്നി​ങ്ങ​നെ വാ​ഗ്‌​ദാ​ന പെ​രു​മ​ഴ​യു​മാ​യാ​ണ്​ ഇ​വ​രു​ടെ വീ​ട്​ സ​ന്ദ​ർ​ശ​നം. പ​ല സ​ർ​ക്കാ​ർ, എ​യ്‌​ഡ​ഡ്‌ വി​ദ്യാ​ല​യ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വി​നെ തു​ട​ർ​ന്ന്​ പ്ര​തി​സ​ന്ധി​യി​ലാ​ണ്‌.

കു​ട്ടി​ക​ളു​ടെ കു​റ​വി​നെ തു​ട​ർ​ന്ന്​ ഡി​വി​ഷ​ൻ കു​റ​യു​ക​യും നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക ത​സ്‌​തി​ക​ക​ൾ​പോ​ലും ഇ​ല്ലാ​താ​കു​ക​യും ചെ​യ്യു​ന്ന​താ​ണ്‌ ഏ​തു​വി​ധേ​ന​യും കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ നെ​ട്ടോ​ട്ട​മോ​ടാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ത​സ്‌​തി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങാ​ത്ത​തി​നാ​ൽ പു​തി​യ അ​ധ്യാ​പ​ക ത​സ്‌​തി​ക​ക​ൾ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷം ത​സ്‌​തി​ക നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ പ​ഴ​യ ത​സ്‌​തി​ക​ക​ൾ ന​ഷ്‌​ട​മാ​വും. അ​തി​നാ​ൽ​ത​ന്നെ എ​ല്ലാ ഡി​വി​ഷ​നു​ക​ളും നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​ ഫീ​ൽ​ഡ്​​വ​ർ​ക്ക്​ ന​ട​ത്തി കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ചേ​ർ​ക്കാ​തെ ര​ക്ഷ​യി​ല്ലെ​ന്നാ​ണ്​ സ്ഥി​തി.

എ​യ്‌​ഡ​ഡ്‌ സ്‌​കൂ​ളു​ക​ളി​ൽ മാ​നേ​ജ്‌​മെ​ന്‍റു​ക​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണു കു​ട്ടി​ക​ളെ​തേ​ടി അ​ധ്യാ​പ​ക​ർ വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്‌. അം​ഗ​ൻ​വാ​ടി​ക​ളി​ലും പ്ലേ ​സ്കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ർ എ​ത്താ​റു​ണ്ട്‌. ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള​വ​രും സ​മാ​ന ത​ന്ത്രം പ​യ​റ്റു​ന്നു​ണ്ട്‌. വ​ലി​യ​തോ​തി​ൽ കു​ട്ടി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ സ്‌​കൂ​ളു​ക​ളും ജി​ല്ല​യി​ലു​ണ്ട്.

ഇ​ട​പെ​ട്ട്​ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ

കോ​ട്ട​യം: സ്കൂ​ളു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം മു​റു​കി​യ​പ്പോ​ൾ വി​ഷ​യ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും ഇ​ട​പെ​ട്ടി​രു​ന്നു. കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ര​സ്യ​ങ്ങ​ൾ വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ. ചി​രി​ച്ചും പു​സ്ത​കം കൈ​യി​ൽ പി​ടി​ച്ചും നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ സ്കൂ​ൾ പ​ര​സ്യ​ങ്ങ​ളി​ൽ വേ​ണ്ടെ​ന്നാ​ണ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശം.

മ​ത്സ​ര​ബു​ദ്ധി സൃ​ഷ്ടി​ക്കു​കു​ന്ന ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ മ​റ്റ് കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തു​ന്നു​വെ​ന്ന് ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ക​ണ്ടെ​ത്തി. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ര​സ്യ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ത്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഡ​യ​റ​ക്ട​ർ, പ​രീ​ക്ഷ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക്​​ ക​മീ​ഷ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി​.

Tags:    
News Summary - 'Catching children' in social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.