കാ​ഞ്ഞി​ര​പ്പ​ള്ളി കു​റു​ക്കു റോ​ഡി​ന് സ​മീ​പ​ത്തെ കെ.​എ​ഫ്.​സി​യു​ടെ ഔ​ട്ട് ലെ​റ്റി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

കാഞ്ഞിരപ്പള്ളിയിൽ കെ.എഫ്.സി ഔട്ട് ലെറ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പം കു​ന്നും​ഭാ​ഗം കു​റു​ക്ക് റോ​ഡി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ​ഫ്.​സി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി ഔ​ട്ട് ലെ​റ്റി​ന് തീ​പി​ടി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഔ​ട്ട​ലെ​റ്റി​ന്‍റെ ര​ണ്ടാം നി​ല​യി​ലെ സ്റ്റോ​റി​ന് ആ​ണ് തീ​പി​ടി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​നി​റ്റി​ന്‍റെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ൽ തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. നാ​ല​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന​സേ​ന യൂ​നി​റ്റി​ലെ ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​കെ. സു​രേ​ഷ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ നൗ​ഫ​ൽ, കു​ര്യാ​ക്കോ​സ്, ഫ​യ​ർ​മാ​ൻ​മാ​രാ​യ സു​മേ​ഷ്, അ​ക്ഷ​യ്, ജി​ജു, ശ​ര​ത് ച​ന്ദ്ര​ൻ, ജോ​യി​സ്, അ​നി​ൽ, ഡ്രൈ​വ​ർ ആ​ദ​ർ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്.

Tags:    
News Summary - Fire breaks out at KFC outlet in Kanjirappally; major disaster averted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.