പ്രതീകാത്മക ചിത്രം

സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ തമ്മിൽ തർക്കം

പൊൻകുന്നം: സ്വകാര്യ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ തർക്കവും അസഭ്യവർഷവും. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പാലായിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതിന് പിന്നോട്ട് എടുക്കുമ്പോൾ ഇതിനു പിന്നിൽ സ്വകാര്യ ബസ് നിർത്തി. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് പിന്നോട്ട് എടുക്കാൻ കഴിയാതെ വന്നു. ഇതേതുടർന്നാണ് ഇരു ബസിലെയും ജീവനക്കാർ തമ്മിൽ വാക്കുതർക്കമുണ്ടായത്.

രണ്ട് ബസും സ്റ്റാൻഡിന് നടുവിലായി കിടന്നതോടെ മറ്റു വാഹനങ്ങൾക്ക് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. തർക്കത്തിനൊടുവിൽ മറ്റുള്ളവർ ഇടപെട്ട് വിഷയം പരിഹരിക്കുകയും ഇരുവാഹനങ്ങളും മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ജീവനക്കാരുടെ തർക്കത്തിൽ യാത്രക്കാരും ബുദ്ധിമുട്ടിലായി.

ബസ് സ്റ്റാൻഡിൽ ദിവസേന ഇത്തരത്തിൽ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും അമിതവേഗത്തിൽ കടന്നുപോകുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നതായി പ്രദേശത്തെ വ്യാപാരികൾ ഉൾപ്പെടെ പറയുന്നു. സ്റ്റാൻഡിനുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാനോ ഗതാഗതക്കുരുക്ക് പരിഹരിക്കാനോ പൊലീസിന്‍റെ ഇടപെടൽ ഇല്ലെന്നാണ് പരാതി. ഇവർ രാവിലെ ഒമ്പതിന് ശേഷം ഡ്യൂട്ടി അവസാനിപ്പിക്കും. ഹോം ഗാർഡ് ഡ്യൂട്ടിക്ക് ഉണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടലില്ലെന്നും യാത്രക്കാരും വ്യാപാരികളും പറയുന്നു.

Tags:    
News Summary - Dispute between private and KSRTC bus employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.