കന്നുകാലി കടത്തിന്​ മാഫിയ ഭീഷണി; മാട്ടിറച്ചി വ്യാപാര മേഖല ​പ്രതിസന്ധിയിൽ

കോ​ട്ട​യം: ക​ന്നു​കാ​ലി ക​ട​ത്ത്​ ത​ട​ഞ്ഞു പ​ണം പി​ടു​ങ്ങാ​ൻ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ഫി​യ സ​ജീ​വ​മാ​വു​ക​യും ഗു​ണ​മേ​ന്മ കു​റ​ഞ്ഞ ‘സു​നാ​മി ഇ​റ​ച്ചി’​യു​ടെ വ​ര​വ്​ വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്ത്​ മാ​ട്ടി​റ​ച്ചി വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. അ​ന​ധി​കൃ​ത ക​ന്നു​കാ​ലി ജ​പ്തി​ക​ളും വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ളും ഉ​യ​ർ​ത്തി ചി​ല സം​ഘ​ട​ന​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ത​ട​സ്സ​ങ്ങ​ളു​മാ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി 700ല​ധി​കം ഇ​റ​ച്ചി​ക്ക​ട​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​ട​ച്ചു.

അ​ന​ധി​കൃ​ത ജ​പ്തി ഒ​ഴി​വാ​ക്കാ​മെ​ന്ന പേ​രി​ൽ ആ​ന്ധ്ര​യി​ൽ 12ലേ​റെ​യെും ത​മി​ഴ്നാ​ട്ടി​ൽ നാ​ലും സം​ഘ​ങ്ങ​ൾ മൊ​ത്ത വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ വ​ൻ പി​രി​വാ​ണു​ ന​ട​ത്തു​ന്ന​ത്. 1,000 രൂ​പ മു​ത​ൽ 50,000 രൂ​പ വ​രെ​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. ക​ന്നു​കാ​ലി ക​ട​ത്തി​നു വേ​ണ്ട ആ​രോ​ഗ്യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന്​ ജ​നു​വ​രി​യി​ൽ ആ​ന്ധ്ര മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ച​തോ​ടെ കൂ​ടു​ത​ൽ ത​ട​സ്സം സൃ​ഷ്ടി​ക്കാ​ൻ മാ​ഫി​യ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങി.

വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ക​ന്നു​കാ​ലി​ക​ൾ​ക്ക് ആ​ന്ധ്ര​യി​ൽ പൊ​ലീ​സ് ഉ​ൾ​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ത​ട​സ്സം നേ​രി​ടു​ന്ന​താ​യും മീ​റ്റ് ഇ​ൻ​ഡ​സ്ട്രി​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഒ​ഡീ​ഷ​യി​ൽ​നി​ന്ന് ക​ന്നു​കാ​ലി വ​ര​വ് ഏ​താ​ണ്ട് നി​ല​ച്ചു. മ​ഹാ​രാ​ഷ്ട്ര, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലും സ​മാ​ന പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു. ഇ​തു​മൂ​ലം നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് വ്യാ​പാ​രം ന​ട​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ന്ധ്ര​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​റ്റ ദി​വ​സം ഏ​ക​ദേ​ശം 600 ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചെ​ടു​ത്ത​ത്​ അ​ടു​ത്തി​ടെ​യാ​ണ്.

ക​ന്നു​കാ​ലി ക​ട​ത്തി​ന്​ യാ​ത്രാ​മ​ധ്യേ ത​ട​സ്സം നേ​രി​ട്ടാ​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക​ളെ​യും നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും 2018ൽ ​സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മാം​സ വ്യാ​പാ​ര​ത്തി​ൽ മാ​ത്ര​മ​ല്ല, ഭാ​വി​യി​ൽ പാ​ൽ വ്യ​വ​സാ​യ​ത്തെ​യും ഇ​ത്​ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക.

അ​ഞ്ചു വ​ർ​ഷം മു​മ്പ്​ വ​രെ പ്ര​തി​മാ​സം ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം ക​ന്നു​കാ​ലി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു. ജ​നു​വ​രി അ​വ​സാ​നം മു​ത​ൽ ഇ​ത്​ അ​ര ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​യി. ഇ​പ്പോ​ഴ​തു വീ​ണ്ടും ഇ​ടി​യു​ക​യാ​ണ്.

കേ​ര​ള​ത്തി​ലേ​ക്ക് ക​ന്നു​കാ​ലി​ക​ളു​ടെ പ്ര​വേ​ശ​ന ഫീ​സ് പ​ത്തി​ൽ നി​ന്ന് 80 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച ശേ​ഷം ആ​ർ.​പി ചെ​ക്ക്‌​പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യ​താ​യും പ​രാ​തി​യു​ണ്ട്.

ഇ​തി​​നൊ​പ്പ​മാ​ണ്​ അ​റ​വ് നി​രോ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ത്തു​ന്ന ‘സു​നാ​മി ഇ​റ​ച്ചി’ സൃ​ഷ്ടി​ക്കു​ന്ന പ്ര​തി​സ​ന്ധി. പ്ര​തി​ദി​നം ര​ണ്ടു ല​ക്ഷം കി​ലോ​യോ​ളം ഇ​റ​ച്ചി ഇ​ങ്ങ​നെ എ​ത്തു​ന്ന​താ​യാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മ​ര​ങ്ങാ​ട്ടു​പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ത് സം​ഭ​രി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

നി​ല​വി​ൽ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കാ​റ്റ​റി​ങ്​ സ്ഥാ​പ​ന​ങ്ങ​ൾ, കോ​ൾ​ഡ് സ്റ്റോ​റു​ക​ൾ എ​ന്നി​വ വ​ഴി എ​ത്തു​ന്ന മാം​സ​ത്തി​ന്റെ വ​ലി​യൊ​രു പ​ങ്കും ഇ​ത്ത​രം ഇ​റ​ച്ചി​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. വി​ല വ​ള​രെ കു​റ​ച്ചാ​ണ്​ വി​ൽ​പ​ന.

Tags:    
News Summary - Mafia threat to cattle smuggling; Beef trade sector in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.