നീണ്ടൂർ പ്രാവട്ടത്ത് സ്വകാര്യ ഗോഡൗണിൽ തമ്പടിച്ചിരിക്കുന്ന വവ്വാലുകൾ

നീണ്ടൂരിൽ വവ്വാലുകൾ പെരുകുന്നു; ഭീതിയിൽ നാട്ടുകാർ

നീണ്ടൂർ: നീണ്ടൂരിൽ വവ്വാലുകൾ പെരുകുന്നതായി പരാതി. പ്രാവട്ടം ജങ്ഷന് സമീപം നിർമാണം നിലച്ച കോൺക്രീറ്റ് കെട്ടിടത്തിന്‍റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലാണ് വവ്വാലുകൾ തമ്പടിച്ചിരിക്കുന്നത്. 10 വർഷമായി ആയിരക്കണക്കിന് വൗവാലുകളാണ് കെട്ടിടത്തിന്‍റെ പാർക്കിങ്ങിലുള്ളത്. ഇവയുടെ വിസർജ്യവും ഭക്ഷണ അവശിഷ്ടങ്ങളും വീണും മലിനജലം കെട്ടിനിന്നും ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനിടയാക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.

ഇക്കാര്യം അധികാരികളെ അറിയിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. എന്നാൽ, വിഷയം പഞ്ചായത്ത്‌ കമ്മിറ്റിയെ നേരത്തെ തന്നെ അറിയിച്ചിരുന്നതായി മെമ്പർ തോമസ് കോട്ടൂർ പറഞ്ഞു.

Tags:    
News Summary - Bat population surges in Neendoor; locals in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.