കുത്തിയതോട് പാലത്തില്‍ മറിഞ്ഞ കാർ

കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചുപേര്‍ക്ക് പരിക്ക്

കോട്ടയം: പാലത്തില്‍ രൂപപ്പെട്ട കുഴിയില്‍വീണ് നിയന്ത്രണംവിട്ട കാര്‍ മുന്നില്‍പോയ കാറില്‍ ഇടിച്ചശേഷം പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. യാത്രികരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ പേരൂർ-സംക്രാന്തി റോഡില്‍ കുത്തിയതോട് പാലത്തില്‍ വെള്ളിയാഴ്​ച വൈകീട്ട് നാലോടെയായിരുന്നു അപകടം.

സാരമായി പരിക്കേറ്റ കോട്ടയം മണർകാട് കുന്നുംപുറത്ത്​ വടക്കേതിൽ ബിനി (55), മകൻ വിഷ്ണു (30), വിഷ്ണുവി​െൻറ ഭാര്യ മാതാവ് സുധ (57) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. സംക്രാന്തി ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തില്‍പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ താഴെ റബര്‍ തോട്ടത്തിലേക്ക് മറിഞ്ഞ കാര്‍ റബര്‍ മരങ്ങളില്‍ തടഞ്ഞ് ചരിഞ്ഞുകിടക്കുകയായിരുന്നു. നാട്ടുകാരാണ്​ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്​. പാലത്തിനും അപ്രോച്ച് റോഡിനും ഇടയില്‍ രൂപപ്പെട്ട വന്‍ കുഴിയാണ് അപകടത്തിന് കാരണം. ഇവിടെ അപകടങ്ങള്‍ പതിവായതോടെ നാട്ടുകാര്‍ മണ്ണിട്ട്​ മൂടിയിരുന്നു. കഴിഞ്ഞ മഴയത്ത് മണ്ണ് ഒഴുകിപ്പോയതോടെ കുഴി വീണ്ടും തെളിഞ്ഞു.

പാലം കയറിയിറങ്ങുമ്പോള്‍ കുഴി ശ്രദ്ധയില്‍പെടാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

Tags:    
News Summary - car accident in kuthiyathode 5 injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.