മികച്ച സ്കൂളിനുള്ള പുരസ്കാര വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജി. രാജു നിർവഹിക്കുന്നു
ഉദയനാപുരം: സ്കൂൾ ഹരിതസേനയുടെപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിയതിന് പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം അക്കരപ്പാടം ഗവ. യു.പി സ്കൂളിന് ലഭിച്ചു.
സ്കൂൾ ഇക്കോ സെൻസിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യത്തിൽ നിന്ന് ജൈവവളം ഉത്പാദിപ്പിക്കുന്ന പ്രവർത്തനത്തിനാണ് പുരസ്കാരം.
പ്രസിഡന്റ് കെ.ജി. രാജു അവാർഡ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ അധ്യക്ഷത വഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച 50 കുട്ടികൾക്ക് പ്രശസ്തി പത്രവും വിതരണം ചെയ്തു. മെംബർ ദീപേഷ്, എ.പി. നന്ദകുമാർ, പി.എൻ. ദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.