കാഞ്ഞിരപ്പള്ളി: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചകേസിൽ മൂന്നുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം വമ്പുവീട്ടിൽ ഷഹനാസിനെയാണ് (18 ) ഞായറാഴ്ച രാത്രി ഏഴരയോടെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. തലക്കും നടുവിനും അടിയേൽക്കുകയും വയറിന് ചവിട്ടേൽക്കുകയുംചെയ്ത യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
പട്ടിമറ്റം കന്നുപറമ്പിൽ ഷമീർ (30), ഷഫീക്ക് (33), പിതാവ് അസീസ് (60) എന്നിവർക്കെതിരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. സി.ഐ ഷിന്റോ പി.കുര്യൻ, എസ്.ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. യുവാവിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തലക്കടിച്ചത് തടുക്കുവാൻ ശ്രമിക്കുകയും കാർ എടുത്തുകൊണ്ടുവന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ ശ്രമിച്ചെങ്കിലും കാർ കത്തിക്കുമെന്ന ഭീഷണിമൂലം ഒരുമണിക്കൂറോളം അവശനിലയിൽ കിടന്നു. ഷഹനാസിനെ സമീപവാസിയായ മുജീബ് സ്വന്തം വാഹനത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.