ചങ്ങനാശ്ശേരി: കാഴ്ചയുടെ ദൃശ്യചാരുതയുമായി പറാൽ കടമ്പാടം പാടശേഖരത്ത് ആമ്പൽ വസന്തം. കടമ്പാടം-ചേരിക്കലകം പാടശേഖര സമിതിയുടെയും വടക്കുംഭാഗം വൈബിന്‍റെയും നേതൃത്വത്തിൽ കാഴ്ചക്കാർക്കായി ഞായറാഴ്ച മുതൽ ആമ്പലോത്സവം സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണ സി. ദിലീപ് ഉദ്ഘാടനം ചെയ്യും. ഒന്നാം വാർഡംഗം ലൈസമ്മ ആന്‍റണി അധ്യക്ഷത വഹിക്കും. 350 ഏക്കറോളം വരുന്ന പാടശേഖരം നിറയെ ആമ്പൽ പൂവിട്ടുനിൽക്കുകയാണ്.
ആമ്പലോത്സവ ഭാഗമായി ആമ്പൽക്കാഴ്ചകൾ ആസ്വദിക്കാൻ വള്ളവും സൗകര്യവും നൽകും. നിശ്ചിത നിരക്കിൽ പാടശേഖരത്തിലൂടെ സഞ്ചരിക്കാം. പറാൽ അറയ്ക്കൽ ദേവീക്ഷേത്രത്തിനു സമീപത്തുകൂടിയുള്ള കോൺക്രീറ്റ് റോഡ് വഴി സഞ്ചരിച്ചാൽ കടമ്പാടം പാടശേഖരത്തിലെത്താം. ആമ്പൽ കാഴ്‌ചകൾ കാണാൻ വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകളെത്തുന്നുണ്ട്.
ഫോട്ടോ ഷൂട്ടുകൾക്കും റീൽസ് ചിത്രീകരണത്തിനും അനുയോജ്യമായ ഇടംകൂടിയാണ്. പാടശേഖരത്തിലേക്കുള്ള ചെറിയ റോഡാണ് പ്രതിസന്ധി. ആമ്പലോത്സവം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.