മുണ്ടുവേലിപ്പടിയില്‍ അപകടത്തിൽപ്പെട്ട െട്രയിലര്‍ ലോറി
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ - നീണ്ടൂര്‍ റോഡില്‍ മുണ്ടുവേലിപ്പടിയില്‍ അപകടങ്ങള്‍ പതിവാകുന്നു. വ്യാഴാഴ്ച പുലര്‍ച്ച പലവ്യഞ്ജനങ്ങളുമായി എത്തിയ െട്രയിലര്‍ ലോറി ഇരുമ്പ് വൈദ്യുതി തൂണില്‍ ഇടിച്ചശേഷം സമീപത്തെ മതിലും തകര്‍ത്താണ് നിന്നത്. വാഹനം മറിയാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി എത്തിയെങ്കിലും പ്രദേശം ഇരുട്ടിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം നടന്നില്ല. ഇതിനിടയില്‍ ഡ്രൈവറും സഹായിയും പുറത്തുവന്നു. ഇവര്‍ക്ക് നിസ്സാര പരിക്കുണ്ട്. റോഡിലെ വളവ് തിരിച്ചറിയാതെ വരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. റോഡില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ നിരവധി തവണ നാട്ടുകാര്‍ ഏറ്റുമാനൂര്‍ പൊലീസിലും പൊതുമരാമത്ത് വകുപ്പിലും നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. മുണ്ടുവേലിപ്പടി വളവിലെ അപകടങ്ങളില്‍ പലപ്പോഴും വൈദ്യുതി പോസ്റ്റ് തകരുന്നതിനാല്‍ വൈദ്യുതി വിതരണം മുടങ്ങുന്ന അവസ്ഥയുമുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.