വൈക്കം ആർ.ടി ഓഫിസിൽ സിമന്റ് പാളികൾ അടർന്നുവീണ നിലയിൽ
വൈക്കം: ആർ.ടി ഓഫിസിനകത്ത് മേൽക്കൂരയുടെ കോൺക്രീറ്റ് പാളി അടർന്നുവീണു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ജീവനക്കാർ യൂനിഫോം മാറുന്ന മുറിയുടെ മുകളിൽനിന്നാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. മറ്റ് പല ഭാഗങ്ങളിലും കോൺക്രീറ്റ് ഏത് സമയവും അടർന്നുവീഴാവുന്ന സ്ഥിതിയിലാണ്.
കാലപ്പഴക്കത്തെ തുടർന്ന് ഒരു വർഷം മുമ്പ് കെട്ടിടത്തിന്റെ ഷെയ്‌ഡ് ഉൾപ്പെടെ അടർന്നു വീണതിനെ തുടർന്ന് സമീപം പാർക്ക് ചെയ്‌തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കൗൺസിൽ തീരുമാനപ്രകാരം വൈക്കം ടൗൺ ഹാളിൽ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ, നടപടികൾ സർക്കാർ തലത്തിൽ വൈകി. നിലവിൽ ഓഫിസ് ഫർണിഷ് ചെയ്യാൻ ഫണ്ട് ലഭിക്കാത്തതാണ് പ്രധാന കാരണമായി ജീവനക്കാർ പറയുന്നത്. 27 ജീവനക്കാർ ജോലി ചെയ്യുന്ന ഓഫിസിൽ ദിനംപ്രതി നിരവധി ആളുകളാണ് വിവിധ ആവശ്യങ്ങൾക്ക് വന്നുപോകുന്നത്. ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.