27ന്​ റേഷൻകട തുറക്കൽ പുനഃപരിശോധിക്കണം -ജോണി നെല്ലൂർ

തൊടുപുഴ: 27ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്ന്​ എ.കെ.ആർ.ആർ.‌ഡി.എ (ഓൾ കേരള റീട്ടെയി​ൽ റേഷൻ ഡീലേഴ്​സ്​ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്‍റ്​​ ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റേഷൻ വ്യാപാരികളെ ബന്ധപ്പെടുത്തുന്ന ഒരു ആവശ്യവും പൊതുപണിമുടക്ക് സംഘടിപ്പിക്കുന്നവർ മുന്നോട്ട് വെച്ചിട്ടില്ല. അതുകൊണ്ട് റേഷൻ വ്യാപാരികൾ പൊതുപണിമുടക്കിനെ അനുകൂലിക്കുന്നോ എതിർക്കുന്നോ ഇല്ല. പ്രതിമാസ റേഷൻ വിതരണ സംവിധാനമുള്ള സംസ്ഥാനത്ത് മാസാവസാനമായ 28, 29 തീയതികൾ കൂടുതൽ റേഷൻ കാർഡുടമകൾ റേഷൻ വാങ്ങാനെത്തുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ സംരക്ഷണം സർക്കാർ നൽകണം. റേഷൻ വ്യാപാരികൾക്ക്​ അനുവദിച്ചിട്ടുള്ള ഞായറാഴ്ചയിലെ അവധി ആലോചനകളില്ലാതെ ഏകപക്ഷീയമായി റദ്ദുചെയ്ത്​ 27ന് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന പ്രസ്​താവന ഖേദകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഇ​ദ്ദേഹം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എസ്​.എം. റെജിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.