കോട്ടയം: പക്ഷിപ്പനി ബാധിച്ച് താറാവുകളെ നശിപ്പിച്ച വെച്ചൂർ, അയ്മനം, കല്ലറ, കുമരകം പഞ്ചായത്തുകളിലെ കർഷകർക്ക് ധനസഹായമായി സർക്കാർ 91.59 ലക്ഷം രൂപ അനുവദിച്ചു. താറാവുകൾക്കും രണ്ടുമാസത്തിൽ താഴെ പ്രായമുള്ള താറാവുകൾക്കും 100 രൂപ നിരക്കിലും രണ്ടുമാസത്തിന് മുകളിൽ പ്രായമുള്ളവക്ക് 200 രൂപ നിരക്കിലും സഹായം ലഭിക്കും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ധനസഹായവിതരണം നിർവഹിക്കും. ------ മീനച്ചിലിൽ ബഡ്സ് സ്‌കൂളിന് കെട്ടിടം കോട്ടയം: മീനച്ചിൽ പഞ്ചായത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ബഡ്സ് സ്‌കൂൾ ആരംഭിക്കാൻ 41.5 ലക്ഷം രൂപയുടെ കെട്ടിടം വാങ്ങി. 10 സെന്‍റ് സ്ഥലത്ത് 2500 ച. അടി വിസ്തീർണമുള്ളതാണ് കെട്ടിടം. ജില്ല പഞ്ചായത്തിന്‍റെ 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്‍റെ അഞ്ചുലക്ഷവും പഞ്ചായത്ത് വിഹിതമായ ആറരലക്ഷം രൂപയും വിനിയോഗിച്ചു. വരുന്ന അധ്യയനവർഷം ബഡ്സ് സ്‌കൂൾ പ്രവർത്തനസജ്ജമാക്കും. മാനസിക വെല്ലുവിളി നേരിടുന്ന അഞ്ചുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സവിശേഷ വിദ്യാഭ്യാസവും കുട്ടികൾക്കും അമ്മമാർക്കും അധ്യാപകർക്കും പ്രത്യേക പരിശീലനവും നൽകുക, കുട്ടികൾക്ക് സ്വാശ്രയത്വം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. കെട്ടിടത്തിന്‍റെ താക്കോൽ കൈമാറ്റം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി നിർവഹിച്ചു. മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല താക്കോൽ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസ്, പഞ്ചായത്ത് പ്രസിഡന്‍റ് ജോയി കുഴിപ്പാല, വൈസ് പ്രസിഡന്‍റ് ഷേർളി ബേബി, സെക്രട്ടറി എം.സുശീൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.