പൂവത്തുംമൂട്-ചാഞ്ഞോടി റോഡിൽ പുതിയ കലുങ്കിന് 73 ലക്ഷം -ജോബ് മൈക്കിൾ എം.എൽ.എ

ചങ്ങനാശ്ശേരി: പൂവത്തുംമൂട്-ചാഞ്ഞോടി റോഡിൽ മാടപ്പള്ളി അമ്പലത്തി‍ൻെറ മുൻവശത്തെ കലുങ്ക് പുനർനിർമിക്കാൻ 73 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽനിന്ന്​ ലഭിച്ചതായി ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്​ നിവേദനം നൽകുകയും ചർച്ചകൾ നടത്തുകയും ചെയ്തതി‍ൻെറ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കലുങ്ക് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഭാരവാഹനങ്ങളും മറ്റും വഴി തിരിച്ചാണ് വിട്ടിരുന്നത്. ഇത് നാട്ടുകാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയതിനെ തുടർന്നാണ് എം.എൽ.എയുടെ ഇടപെടൽ ഉണ്ടായത്. അഞ്ചു മീറ്റർ സ്​പാനിലാണ് പുതിയ കലുങ്ക് നിർമാണം. ഇതുകൂടാതെ 75 മീറ്റർ നീളം സംരക്ഷണ ഭിത്തിയും 50 മീറ്റർ നീളത്തിൽ ഓടയും നിർമിക്കുന്നുണ്ട്. സാങ്കേതിക അനുമതി ഉടൻതന്നെ ലഭ്യമാക്കി എത്രയും പെട്ടെന്ന് ടെൻഡർ ക്ഷണിക്കുവാൻ പൊതുമരാമത്ത്​ ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.