കൂട്ടിക്കൽ: ഇക്കഴിഞ്ഞ പ്രളയത്തിൽ തകരാറിലായ ഇളങ്കാട് ടൗൺ ഭാഗത്ത് വല്യേന്ത തോടിന് കുറുകെയുള്ള കൂട്ടിക്കൽ - ഇളങ്കാട് റോഡിൽ പുതിയ പാലം നിർമിക്കുന്നതിന് 68 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. നിലവിൽ 39 ബസ് സർവിസുകൾ ഉണ്ടായിരുന്ന ഇളങ്കാട് റൂട്ടിൽ പാലം തകർന്നതോടെ ബസ് സർവിസും മറ്റ് വാഹന ഗതാഗത സൗകര്യങ്ങളും നിലച്ചതിനാൽ ജനങ്ങൾ വലിയ ദുരിതത്തിലായിരുന്നു. നിലവിലുണ്ടായിരുന്ന ആറു മീറ്റർ നീളത്തിലുള്ള പഴയ പാലത്തിനുപകരം 10.90 മീറ്റർ നീളവും 7.60 മീറ്റർ വീതി ഉള്ളതും ഒരു വശത്തുകൂടി കാൽനടക്കാർക്കായി ഫുട്പാത്തും ഉൾപ്പെടെയാണ് പുതിയപാലം നിർമിക്കുക. അധികജലം വന്നാലും പാലത്തിനു മുകളിലൂടെ കയറി ഒഴുകി പോകാവുന്നവിധം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സബ്മേഴ്‌സ്യബിൾ പാലമാണ് നിർമിക്കുക. അംബേദ്കര്‍ ജന്മദിനം മുണ്ടക്കയം: ഡോ.ബി.ആര്‍. അംബേദ്കര്‍ ജന്‍മദിനം വിവിധ പരിപാടികളോടെ നടത്താന്‍ ഇന്‍സ്റ്റിററ്യൂട്ട് ഓഫ് അംബേദ്കര്‍ സ്റ്റഡീസ് യോഗം തീരുമാനിച്ചു. 14ന് രണ്ടിന് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ സമ്മേളനം പഞ്ചയാത്ത് പ്രസിഡന്‍റ് രേഖ ദാസ് ഉദ്ഘാടനം ചെയ്തു. കെ.വി. ബാബു അധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ ബിജോയ് ഡേവിഡ് മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.