ജില്ലയിൽ 63 ക്യാമ്പ്​: 1971 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: മഴക്കെടുതിയെത്തുടർന്ന് ജില്ലയിൽ 63 ദുരിതാശ്വാസ ക്യാമ്പ്​ പ്രവർത്തിക്കുന്നു. 681 കുടുംബങ്ങളിൽനിന്നുള്ള 1971 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്ക് - 16, കാഞ്ഞിരപ്പള്ളി - നാല്​, കോട്ടയം - 33, ചങ്ങനാശ്ശേരി- നാല്​, വൈക്കം- ആറ്​ എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 852 പുരുഷന്മാരും 784 സ്ത്രീകളും 335 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. കോട്ടയം താലൂക്കിൽ 1013 പേരെയും മീനച്ചിലിൽ 350 പേരെയും കാഞ്ഞിരപ്പള്ളിയിൽ 201 പേരെയും ചങ്ങനാശ്ശേരിയിൽ 236 പേരെയും വൈക്കത്ത് 171 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.