തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളിൽ കെട്ടിക്കിടന്ന 6,000 ടണ്ണോളം ഗോതമ്പ് മഞ്ഞ, പിങ്ക് കാർഡുകാർക്ക് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതി. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ഭക്ഷ്യവകുപ്പ് നടത്തിയ ഇടപെടലാണ് കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസകരമായ നടപടിക്ക് വഴിയൊരുക്കിയത്. ആഭ്യന്തര വിപണിയിലെ വിലക്കയറ്റത്തെ തുടർന്ന് മേയ് പകുതിയോടെയാണ് കേന്ദ്ര സർക്കാർ രാജ്യത്ത് ഗോതമ്പ് വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. ഇതിന്‍റെ ഭാഗമായി പി.എം.ജി.കെ.വൈ പദ്ധതി വഴി മുൻഗണന വിഭാഗത്തിന് നൽകുന്ന ഗോതമ്പ് വിതരണം ചെയ്യാൻ പാടില്ലെന്നും കേന്ദ്രം കേരളത്തിന് നിർദേശം നൽകി. ഇതോടെ മേയ് 16ന് പദ്ധതി വഴിയുള്ള ഗോതമ്പ് വിതരണം കേരളം നിർത്തിവെച്ചു. ജൂണിൽ ഗോതമ്പിന് പകരം അരിയാണ് കേന്ദ്രം കേരളത്തിന് നൽകിയത്. എന്നാൽ, മഴക്കാലം ആരംഭിച്ചതോടെ ഈർപ്പവും മറ്റും കാരണം ഗോതമ്പ് നശിക്കുന്ന സ്ഥിതിയാണെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ സംസ്ഥാന സർക്കാറിനെ സമീപിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഗോതമ്പ് റെഗുലർ സ്റ്റോക്കിലേക്ക് മാറ്റി മുൻഗണന വിഭാഗത്തിന് മാത്രമായി വിതരണം ചെയ്യാൻ കേന്ദ്രം അനുമതി നൽകുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ സിവിൽ സപ്ലൈസ് വിതരണത്തിനുള്ള ക്രമീകരണം പൂർത്തിയാക്കി. ചിത്രം: tvgani04 കാപ്ഷൻ: ജൂൺ അഞ്ചിന് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.