കോട്ടയം: സർക്കാർ നടപ്പാക്കിയ വികസന ക്ഷേമപ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായിരുന്നു 'എന്‍റെ കേരളം' പ്രദർശന വിപണനമേളയെന്ന് സി.കെ. ആശ എം.എൽ.എ. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഏപ്രിൽ 28ന് തുടക്കം കുറിച്ച മേളയുടെ സമാപനത്തോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കഴിഞ്ഞ ആറുവർഷം സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുന്നതിന് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മേളയിലൂടെ സാധിച്ചു. ജനകീയമായ രീതിയിൽ ഒരുക്കിയ മേളയിൽ കാഴ്ചക്കാരായും സേവനങ്ങൾക്കായും മറ്റും 5,60,717 പേർ എത്തിച്ചേർന്നത് സർക്കാറിന് ജനങ്ങൾ നൽകുന്ന പിന്തുണയാണ് വെളിപ്പെടുത്തുന്നതെന്നും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. ഐ ആന്‍ഡ് പി.ആർ.ഡി കോട്ടയം മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക ഘോഷയാത്രയിലെ പങ്കാളിത്ത മികവിനും മേളയിൽ മികച്ച രീതിയിൽ തീം സ്റ്റാളും വിപണനസ്റ്റാളും ഒരുക്കിയതിനും ആദ്യ സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ സമ്മാനിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ സ്വാഗതവും ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ നന്ദിയും പറഞ്ഞു. എ.ഡി.എം ജിനു പുന്നൂസ്, സബ് കലക്ടർ രാജീവ് കുമാർ ചൗധരി എന്നിവർ സന്നിഹിതരായി. പടം: ktl ente keralam 'എന്‍റെ കേരളം' പ്രദർശന വിപണനമേളയുടെ സമാപന സമ്മേളനം സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.