പീഡനക്കേസിൽ രണ്ടാനച്ഛന് 30വർഷം തടവ്​

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന്​ 30 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും. ഇടുക്കി ഫാസ്റ്റ്ട്രാക് സ്പെഷൽ കോടതി ജഡ്ജ് ടി.ജി. വർഗീസാണ്​ ശിക്ഷ വിധിച്ചത്. മറയൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ 2018ലാണ് കേസിനാസ്പദമായ സംഭവം. വിചാരണ വേളയിൽ കുട്ടിയുടെ അമ്മ കൂറ് മാറിയിരുന്നു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് പുനരധിവാസത്തിനായി ഒരുലക്ഷം രൂപ നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.