വിള ഇന്‍ഷുറന്‍സ് പദ്ധതി: 30 കോടി അനുവദിച്ചു -മന്ത്രി​

വിള ഇന്‍ഷുറന്‍സ് പദ്ധതി: 30 കോടി അനുവദിച്ചു -മന്ത്രി തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​ള ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യം ക​ര്‍ഷ​ക​ര്‍ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ 30 കോ​ടി അ​നു​വ​ദി​ച്ച​താ​യി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ ക​ര്‍ഷ​ക​ര്‍ക്ക് നേ​രി​ട്ട് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കും. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം ഉ​ണ്ടാ​കു​ന്ന വി​ള​നാ​ശ​ത്തി​ല്‍നി​ന്ന്​ ക​ര്‍ഷ​ക​രെ സം​ര​ക്ഷി​ക്കാ​നാ​ണ് കൃ​ഷി​വ​കു​പ്പ് സം​സ്ഥാ​ന വി​ള ഇ​ന്‍ഷു​റ​ന്‍സ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അം​ഗ​ങ്ങ​ളാ​യ ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ പ്രീ​മി​യം സ്വ​രൂ​പി​ച്ചും സ​ര്‍ക്കാ​ര്‍ വി​ഹി​തം ഉ​ള്‍പ്പെ​ടു​ത്തി​യു​മാ​ണ് ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ ക​ര്‍ഷ​ക​രും അം​ഗ​ങ്ങ​ളാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.