വൈദ്യുതാഘാതമേറ്റ് മരണം; 27 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

പാലാ: വടംവലി മത്സരം നടക്കവേ മൈതാനിയിലെ യാര്‍ഡ് ലൈറ്റിന്റെ ഇരുമ്പ് തൂണില്‍നിന്ന്​ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പള്ളി അധികൃതര്‍ 27 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ പാലാ സബ് കോടതി ജഡ്ജി എസ്. ലിഷ ഉത്തരവിട്ടു. കൊടുമ്പിടി പുതുമനയില്‍ ലൈജുവാണ്​ (29) മരിച്ചത്. 2016 സെപ്​റ്റംബര്‍ ഒന്നിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ പള്ളി പരിസരത്തായിരുന്നു സംഭവം. കെ.സി.വൈ.എം. ചേര്‍പ്പുങ്കല്‍ യൂനിറ്റായിരുന്നു മത്സരം സംഘടിപ്പിച്ചത്. പള്ളി ട്രസ്റ്റികളോട് തുക കെട്ടിവെക്കാന്‍ കോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി 16,95,000 രൂപയും സംഭവം നടന്ന ദിവസം മുതല്‍ ഒമ്പതു ശതമാനം പലിശയും കണക്കാക്കിയാണ് 27 ലക്ഷം രൂപയോളം നല്‍കേണ്ടത്. കോടതി ചെലവും നല്‍കണം. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. ജോഷി ജേക്കബ്ബ് തകിടിപ്പുറത്ത്, അഡ്വ. ജോസഫ് സെബാസ്റ്റ്യന്‍ കണ്ടത്ത് എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.