ജില്ലയില്‍ 23പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 23പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 37പേര്‍ രോഗമുക്തരായി. 1069 പരിശോധന ഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 10 പുരുഷന്മാരും 11 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനുമുകളിലുള്ള ആറ് പേര്‍ രോഗബാധിതരായി. നിലവില്‍ 226 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447663 പേര്‍ കോവിഡ് ബാധിതരായി. 445908 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: വാഴൂര്‍-3, മുത്തോലി,മേലുകാവ്, കാഞ്ഞിരപ്പള്ളി, തലപ്പലം, മണര്‍കാട്-2, കോട്ടയം, പാറത്തോട്, പായിപ്പാട്, ചിറക്കടവ്, പുതുപ്പള്ളി, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ്, ആര്‍പ്പൂക്കര, അകലക്കുന്നം, മീനച്ചില്‍-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.