പത്തനംതിട്ട: ശബരിമല ശ്രീകോവിലിലെ ചോര്‍ച്ച പരിഹരിക്കാനുള്ള ജോലികള്‍ ഈ മാസം 22ന് തുടങ്ങും. ഓണത്തിന് നടതുറക്കുന്നതിന് മുമ്പ് പ്രവൃത്തികൾ പൂര്‍ത്തിയാക്കാനാണ് തീരുമാനം. വാസ്തു വിദഗ്ധനും ദേവസ്വം ബോര്‍ഡിലെ റിട്ട. മൂത്താശാരിയുമായ പാലാ സ്വദേശി എം.കെ. രാജു, ശില്‍പി പഴനി ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച രാവിലെ പരിശോധന നടത്തിയത്. ചോര്‍ച്ചക്ക് കാരണം സ്വര്‍ണപ്പാളികള്‍ക്കടിയിലെ ചെമ്പുപാളികൾ ഉറപ്പിച്ച ചെമ്പ് സ്ക്രൂ പലസ്ഥലത്തും ഇളകിയതുമൂലമാണെന്ന് പരിശോധനയിൽ വ്യക്തമായി. തേക്ക് പലകക്ക് മുകളിൽ ചെമ്പുപാളി പാകി അതിന്‍റെ മുകളിലാണ് സ്വർണപ്പാളികൾ വിരിച്ചിരിക്കുന്നത്. ചെമ്പുപാളി ഉറപ്പിക്കാൻ സ്ക്രൂ ഉപയോഗിച്ചപ്പോൾ ഇട്ട ദ്വാരം വലുതായത് മൂലം പലസ്ഥലത്തും സ്ക്രൂ ഇളകിയ നിലയിലായിരുന്നു. സ്വർണപ്പാളിക്ക് ഇടയിലൂടെ വെള്ളം ഇറങ്ങാതിരിക്കാൻ ഒട്ടിച്ച സിലിക്കയും പലഭാഗത്തും ഇളകിയിട്ടുണ്ട്. കഴുക്കോലിലൂടെ വെള്ളം ഒലിച്ചു വരുന്നതിനാൽ പലകയിലേക്കും വെള്ളം ഇറങ്ങുന്നുണ്ട്. പാളികൾ ഉറപ്പിക്കാൻ ഉപയോഗിച്ച ആണികള്‍ മുഴുവന്‍ മാറ്റാനാണ് തീരുമാനം. സ്വര്‍ണപ്പാളികള്‍ക്കിടയിലെ വിടവ് വഴിയുള്ള ചോര്‍ച്ച തടയാന്‍ പശയും ഉപയോഗിക്കും. ശ്രീകോവിലിന്റെ മുന്നിൽ വലതുഭാഗത്തെ ദ്വാരപാലക ശിൽപങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, സ്‌പെഷല്‍ കമീഷണര്‍ (ജില്ല ജഡ്ജി) എം. മനോജ്, ദേവസ്വം കമീഷണര്‍ ബി.എസ്. പ്രകാശ്, തിരുവാഭരണം കമീഷണര്‍ ജി. ബൈജു, ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്മണ്യന്‍, ദേവസ്വം ബോര്‍ഡ് ചീഫ് എൻജിനീയര്‍ ആര്‍. അജിത്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുമായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.