പൂഞ്ഞാറിലെ ഗ്രാമീണ റോഡുകൾക്ക് 1.60 കോടി -സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

മുണ്ടക്കയം: പ്രളയത്തിൽ തകർന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്ങിനും അറ്റകുറ്റപ്പണിക്കുമായി 1.6 കോടി അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പിൽനിന്നാണ്​ തുക. 52 ഗ്രാമീണ റോഡുകൾക്കാണ്​ ഫണ്ട് ലഭിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് എം.എൽ.എ നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തുക. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏറ്റവും വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.