ഹർ ഘർ തിരംഗ: 13 മുതൽ 15വരെ ദേശീയപതാക ഉയർത്താം

കോട്ടയം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയപതാക (ഹർ ഘർ തിരംഗ) 13 മുതൽ 15 വരെ ഉയർത്തുന്നതിന്‍റെ ഭാഗമായുള്ള തയാറെടുപ്പുകൾ ജില്ലയിൽ അന്തിമഘട്ടത്തിൽ. ജില്ലയിൽ സ്‌കൂളുകളിൽനിന്ന്​ വിദ്യാർഥികൾ ഇല്ലാത്ത വീടുകളിൽനിന്നുമായി 1,56,388 ദേശീയ പതാകകൾക്കുള്ള ഓർഡർ ആണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. സ്‌കൂളുകളിൽനിന്ന് 99,151 പതാകകൾക്കും വിദ്യാർഥികളല്ലാത്ത മറ്റുവീടുകൾ വഴി 57,237 പതാകകൾക്കുമുള്ള ഓർഡറാണ് ലഭിച്ചിട്ടുള്ളത്. ഹർ ഘർ തിരംഗയിൽ എല്ലാവരും പങ്കാളികളാകണമെന്നും പതാക ഉയർത്തുന്നതിനുള്ള നിർദേശങ്ങൾ പാലിച്ച് എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടകളിലും പതാക ഉയർത്തണമെന്നും കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.