ബാങ്കുകൾ വായ്പ നൽകിയത് 10,987 കോടി

കോട്ടയം: നടപ്പുസാമ്പത്തിക വർഷത്തിന്‍റെ ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ ജില്ലയിലെ വിവിധ ബാങ്കുകൾ 10,987 കോടി വായ്പ നൽകിയതായി ജില്ലതല ബാങ്കിങ്​ അവലോകന സമിതി വിലയിരുത്തി. ഇതിൽ 6652 കോടി മുൻഗണന മേഖലക്കാണ് ലഭ്യമാക്കിയതെന്ന് എസ്.ബി.ഐ കോട്ടയം റീജനൽ മാനേജർ ബി. ബിജേഷ് പറഞ്ഞു. 4440 കോടി കാർഷിക മേഖലക്കും 1672 കോടി സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലക്കും 540 കോടി വിദ്യാഭ്യാസ, ഭവനവായ്പ അടങ്ങുന്ന മറ്റു മുൻഗണന മേഖലക്കുമാണ് നൽകിയത്. ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ നീക്കിയിരിപ്പ് 28,284 കോടിയും നിക്ഷേപ നീക്കിയിരിപ്പ് 55,797 കോടിയുമാണ്. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി മുഖ്യാതിഥിയായി. ലീഡ് ഡിസ്ട്രിക്​റ്റ്​ മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ആർ.ബി.ഐ എൽ.ഡി.ഒ എ.കെ. കാർത്തിക്, നബാർഡ് ഡി.ഡി.എം റെജി വർഗീസ്, ഡി.ഐ.സി ജനറൽ മാനേജർ ലൗലി എന്നിവർ സംസാരിച്ചു. ------ KTL Banking ജില്ലതല ബാങ്കിങ്​ അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി സംസാരിക്കുന്നു ----- ക്ഷയരോഗ ദിനാചരണം ഇന്ന് കോട്ടയം: ലോകക്ഷയരോഗ ദിനാചരണ ഭാഗമായി ആരോഗ്യവകുപ്പ്​ നേതൃത്വത്തിൽ വ്യാഴാഴ്ച സെമിനാറും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക്​ ഒന്നിന് എച്ച്.ഐ.വി ബോധവത്കരണ കലാപരിപാടിയും രണ്ടിന് 'ക്ഷയരോഗനിർമാർജനവും പൊതുജനപങ്കാളിത്തവും' വിഷയത്തിൽ ജില്ലതല സെമിനാർ നടക്കും. റെയിൽവേ ഗേറ്റ് അടച്ചിടും കോട്ടയം: കോട്ടയം-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായ നിർമാണ ജോലികൾക്കായി മുട്ടമ്പലം റെയിൽവേ ഗേറ്റ് വ്യാഴാഴ്ച രാവിലെ എട്ടുമുതൽ ശനിയാഴ്ച വൈകീട്ട് ആറുവരെ അടച്ചിടുമെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജിനു പുന്നൂസ് അറിയിച്ചു. ഇതുവഴിയുള്ള ഗതാഗതം പുതുതായി നിർമിച്ച ലിമിറ്റഡ് യൂസ് സബ്​വേ വഴി തിരിച്ചുവിടുന്നതിന് ക്രമീകരണം ഏർപ്പെടുത്തി. -- പി.എസ്​.സി റാങ്ക് പട്ടിക റദ്ദായി കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്‍റ്​ -നാച്ചുറൽ സയൻസ് (മലയാളം മീഡിയം) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ 659/2012) തെരഞ്ഞെടുപ്പിന് 2018 ജൂൺ ഏഴിന് നിലവിൽവന്ന 397/2018/എസ്.എസ്.വി നമ്പർ റാങ്ക് പട്ടിക മൂന്നുവർഷത്തെ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കി 2021 ആഗസ്റ്റ് എട്ടിന് റദ്ദായതായി പി.എസ്​.സി ജില്ല ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.