കേരളത്തിൽനിന്ന്​ റബർ തൈകളുമായി 10 ട്രെയിനുകൾ കൂടി

കോട്ടയം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക്​ . തിരുവല്ലയിൽനിന്നാണ്​ ട്രെയിനുകൾ. റ​ബർ ബോർഡിന്‍റെ കീഴിലുള്ളവക്കുപുറമെ സംസ്ഥാനത്തെ സ്വകാര്യ നഴ്​സറികളിൽനിന്ന്​ തൈകൾ വാങ്ങും. ഇതിന്​ ബോർഡ്​ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്​. അസം, നാഗാലൻഡ്‌, മേഘാലയ, അരുണാചൽ പ്രദേശ്‌ സംസ്ഥാനങ്ങളിൽ പുതിയ കൃഷിക്കായാണ്‌ തൈകൾ ​കൊണ്ടുപോവുന്നത്​. രാജ്യത്തെ ടയർ നിർമാതാക്കളുടെ കൂട്ടായ്മയായ ആത്മ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചുവർഷം കൊണ്ട്‌ രണ്ടുലക്ഷം ഹെക്ടർ സ്ഥലത്ത്‌ റബർ കൃഷി ചെയ്യുന്നതിന്‌ കേന്ദ്ര വാണിജ്യമന്ത്രാലയവുമായി ധാരണയിലെത്തിയിരുന്നു. ഈ സ്‌കീമിന്‍റെ ഭാഗമായാണ്‌ തൈകൾ കൊണ്ടുപോകുന്നത്‌. ആദ്യഘട്ടമായി കഴിഞ്ഞവർഷം തൈകൾ കൊണ്ടുപോയിരുന്നു​. മൂന്നുവർഷത്തെ പദ്ധതിയാണിത്​. മേയ്​, ജൂൺ മാസങ്ങളിലായാണ്​ തൈ നടുക. അടുത്ത മാസത്തോടെയായിരിക്കും തൈകൾ കൊണ്ടുപോകുക. സീറ്റുകളിലടക്കം തൈകൾ ​വെക്കും. റാണി റൈസ് ഫാക്ടറിയിൽ തീപിടിത്തം; അഞ്ചുപേർക്ക്​ പരിക്ക്​ ആർപ്പൂക്കര: പിണഞ്ചിറക്കുഴിക്കു സമീപം പ്രവർത്തിക്കുന്ന റാണി റൈസിന്‍റെ ഫാക്ടറിയിൽ തീപിടിത്തം. അഞ്ചുപേർക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കൂട്ടിയിട്ടിരുന്ന ഉമിക്ക്​ തീപിടിച്ചാണ് അപകടമുണ്ടായത്​. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവിടെ വെൽഡിങ്​ ജോലി നടന്നുവരുകയായിരുന്നു. അതിനിടയിൽ തീപ്പൊരി തെറിച്ച് ഉമിക്ക് തീപടരുകയായിരുന്നു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് തൊഴിലാളികൾക്കു പൊള്ളലേറ്റത്. രണ്ടു സ്ത്രീ തൊഴിലാളികൾക്കും രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്കും ഒരു നാട്ടുകാരനുമാണ് പൊള്ളലേറ്റത്. പരിപ്പ് പുരമറ്റം അനില (54 ), ആർപ്പൂക്കര ഭാവനമാലിൽ അജിത തങ്കച്ചൻ (47), ആർപ്പൂക്കര പൊങ്ങംകുഴിയിൽ കരുണാകരൻ (75), ബിഹാർ സ്വദേശികളായ ആദർശ് കുമാർ ( 18), ശ്രീകുമാർ (28) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലെ ബേൺസ് യൂനിറ്റിൽ പ്രവേശിപ്പിച്ചു. ഇവരിൽ കരുണാകരൻ, ശ്രീകുമാർ എന്നിവർക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള അഗ്നിശമന ഉപകരണങ്ങളോ സുരക്ഷ ക്രമീകരണങ്ങളോ ഇല്ലാതെയാണ് ഫാക്ടറി പ്രവർത്തിപ്പിക്കുന്നതെന്ന്​ ആക്ഷേപമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.