കോട്ടയം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ ആരംഭിച്ച സമരം പൂർണം. കോട്ടയം ഡിപ്പോയിൽനിന്ന് വൈകീട്ടുള്ള ആറ് ദീർഘദൂര ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. രാവിലെ മുതൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ യാത്രക്കാർ സ്വകാര്യബസുകളെ ആശ്രയിക്കുകയായിരുന്നു. മറ്റ് ഡിപ്പോകളിൽനിന്നുള്ള ബസുകളിലെത്തിയ യാത്രക്കാരും പണിമുടക്കിൽ വലഞ്ഞു. അഞ്ചരക്കുള്ള ബംഗളൂരു, പാലാ വഴിയുള്ള പാണത്തൂർ, ആറുമണിക്കുള്ള മൈസൂരു, തിരുവനന്തപുരം, രണ്ട് തെങ്കാശി സർവിസുകളാണ് വൈകീട്ട് ഉണ്ടായിരുന്നത്. വിദ്യാർഥികളടക്കം നിരവധിപേർ ബംഗളൂരു, മൈസൂരു, പാണത്തൂർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനാൽ സർവിസ് മുടക്കിയില്ല. ബംഗളൂരു ബസിൽ 40 സീറ്റും ബുക്കിങ്ങായിരുന്നു. സി.ഐ.ടി.യു പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നതിനാൽ കോട്ടയത്തുനിന്ന് ചില സർവിസുകളെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ. എന്നാൽ, ഏറെനേരം കാത്തുനിന്നിട്ടും കാര്യമുണ്ടായില്ല. ചെങ്ങന്നൂർ ഡിപ്പോയിൽനിന്നുള്ള കൊട്ടാരക്കര, കോഴഞ്ചേരി ബസുകൾ കോട്ടയം സ്റ്റാൻഡിൽ ആളെയിറക്കി തിരിച്ച് പോയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഏഴ് കണ്ടക്ടർമാർ മാത്രമാണ് കോട്ടയം ഡിപ്പോയിൽ ജോലിക്ക് ഹാജരായത്. ഡ്രൈവർമാർ ആരും എത്തിയില്ല. 56 സർവിസാണ് കോട്ടയം ഡിപ്പോയിൽനിന്ന് ദിനംപ്രതിയുള്ളത്. കെ-സ്വിഫ്റ്റ് കോട്ടയത്തും കോട്ടയം: കെ-സ്വിഫ്റ്റ് കോട്ടയത്തും സർവിസ് ആരംഭിക്കുന്നു. വൈകീട്ട് അഞ്ചരക്ക് പുറപ്പെടുന്ന കോട്ടയം-ബംഗളൂരു സർവിസാണ് കെ-സ്വിഫ്റ്റ് ആക്കുന്നത്. ജില്ലയിലെ ആദ്യ കെ-സ്വിഫ്റ്റ് ആണിത്. രണ്ടുദിവസത്തിനകം ബസ് കോട്ടയത്തെത്തുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച കോട്ടയം ഡിപ്പോയിൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പെർമിറ്റ് എടുക്കുന്നതിലെ സാങ്കേതിക കാരണങ്ങൾ മൂലം വൈകി. നിലവിലെ കോട്ടയം-ബംഗളൂരു സൂപ്പർ ഡീലക്സ് ആണ്. ഒരു കൊല്ലത്തിൽ താഴെയേ ഈ ബസിന് പെർമിറ്റുള്ളൂ. പുതുതായി വരുന്ന കെ-സ്വിഫ്റ്റും സൂപ്പർ ഡീലക്സ് വിഭാഗത്തിൽപെടുന്നതാണ്. കേരളത്തിൽ പെർമിറ്റ് ഉണ്ടെങ്കിലും അന്തർസംസ്ഥാന സർവിസ് ആയതിനാൽ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പെർമിറ്റ് എടുക്കണം. ഇതിന്‍റെ നടപടികളാണ് വൈകുന്നത്. നിലവിൽ പത്തനംതിട്ടയിൽനിന്ന് കോട്ടയം വഴി ബംഗളൂരുവിലേക്ക് സ്വിഫ്റ്റ് സർവിസ് ഉണ്ട്. തിരുവനന്തപുരത്തുനിന്ന് രണ്ട് ബസും കോട്ടയം വഴി ബംഗളൂരുവിലേക്ക് സർവിസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.