മുക്കൂട്ടുതറയിൽ സുഭിക്ഷ ഹോട്ടൽ

എരുമേലി: വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചു. മിതമായ നിരക്കിൽ സാധാരണക്കാർക്ക് ഭക്ഷണം നൽകുന്നതോടൊപ്പം അർഹരായവർക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുകയുമാണ് ലക്ഷ്യം. പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് പ്രവർത്തനം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കമ്മ ജോർജ്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ജൂബി അഷ്റഫ്, ടി.എസ്. കൃഷ്ണകുമാർ, പഞ്ചായത്ത്​ അംഗങ്ങളായ അനുശ്രീ സാബു, മറിയാമ്മ മാത്തുക്കുട്ടി, എം.എസ്. സതീഷ്, ജിജിമോൾ സജി, വി.ഐ. അജി, നാസർ പനച്ചി, പി.എ. ഷാനവാസ്, ഇ.ജെ. ബിനോയി, പി.എ. സുനിമോൾ എന്നിവർ സംസാരിച്ചു. ജില്ല സപ്ലൈ ഓഫിസർ വി. ജയപ്രകാശ് സ്വാഗതവും താലൂക്ക് സപ്ലൈ ഓഫിസർ ടി.ജി. സത്യപാൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.