ഈരാറ്റുപേട്ട: തീക്കോയി ഗ്രാമപഞ്ചായത്തിൽ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ കാമ്പയിന്റെ ഭാഗമായി ജലസഭ സംഘടിപ്പിച്ചു. 10ന് മുമ്പായി വാർഡ് തലത്തിൽ സമിതികൾ ചേർന്ന് ശുചീകരണം നടത്തേണ്ട തോടുകളും നീർച്ചാലുകളും നിർണയിക്കാനും ജലനടത്തം, ശുചീകരണയജ്ഞം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതി, ശുചിത്വമിഷൻ എന്നീ പദ്ധതികളുമായി സംയോജിപ്പിച്ചു ഹരിത കർമസേന, തൊഴിലുറപ്പ് പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ശുചീകരണത്തിന് പങ്കാളികളാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ്പേഴ്സൺ രമേശ് ബി. വെട്ടിമറ്റം ക്ലാസ് നയിച്ചു. വൈസ് പ്രസിഡന്റ് കവിത രാജു, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയ് ജോസഫ്, മോഹനൻ കുട്ടപ്പൻ, ജയറാണി തോമസുകുട്ടി, സിറിൽ താഴത്തുപറമ്പിൽ, മെംബർമാരായ സിബി രഘുനാഥൻ, പി.എസ്. രതീഷ്, മാജി തോമസ്, ദീപ സജി, അമ്മിണി തോമസ്, നജീമ പരീക്കൊച്ച്, സെക്രട്ടറി സുമാഭായ് അമ്മ, വി.ഇ.ഒമാരായ സൗമ്യ, ടോമിൻ ജോർജ്, എ.ഇ ഗ്രീഷ്മ, ഷേർലി ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.